വാഷിംഗ്ടൺ: യൂണവേഴ്‌സിറ്റികളിൽ പാലസ്തീൻ അനുകൂല പ്രക്ഷോഭത്തി്ൽ ഏർപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന മുന്നൂറോളം വിദ്യാർത്ഥികളുടെ വിസ അമേരിക്ക റദ്ദാക്കി. അമേരിക്കയുടെ നടപടിയിൽ ഇന്ത്യക്കാരടക്കം നിരവധി വിദേശ വിദ്യാർഥികൾ പരിഭ്രാന്തരായിരിക്കുകയാണ്. രാജ്യത്ത് പഠനാവശ്യങ്ങൾക്കുവേണ്ടി എത്തിയവർ അതുമായി ബന്ധമില്ലാത്ത അമേരിക്കൻ വിരുദ്ധ നടപടികളിൽ ഏർപ്പെട്ടു എന്നും ഇത് വിസ നിയമ ലംഘനമാണെന്നുമാണ് യുഎസ് അധികൃതരുടെ വാദം. കൂടുതൽ വിദ്യാർഥികളുടെ വിസകൾ വരും ദിവസങ്ങളിൽ റദ്ദു ചെയ്യുമെന്ന് യു. എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ അറിയിച്ചു.
ക്യാമ്പസ് പ്രക്ഷോഭത്തലേർപ്പെട്ടിരിക്കുന്ന വിദ്യാർതഥികളെ ലക്ഷ്യമിട്ടാണ് നടപടി. പ്രക്ഷോഭത്തിൽ നേരിട്ടു പങ്കെടുത്തവർക്ക് പുറമേ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച പ്രതിഷേധ പോസ്റ്റുകളിൽ ലൈക്കു ചെയ്തവർക്കും ഷെയർ ചെയ്തവർക്കും വിസ റദ്ദാക്കൽ നടപടി നേരടേണ്ടി വരുന്നുണ്ട്. വിസ റദ്ദാക്കലിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് മാർക്കോ റൂബിയോ വ്യക്തമാക്കിയിട്ടില്ല.
പാലസ്തീൻഅനുകൂല പ്രക്ഷേഭം: മുന്നൂറോളം വിദ്യാർത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക
