റങ്കൂണ്‍: ഭൂകമ്പത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ മ്യാന്‍മറില്‍ സഹായവുമായി ഇന്ത്യന്‍ നാവിക കപ്പലുകളായ ഐഎന്‍എസ് സത്പുരയും ഐഎന്‍എസ് സാവിത്രിയും എത്തി. റങ്കൂണിലെത്തിയ കപ്പലുകളില്‍ ഏകദേശം 40 ടണ്‍ ദുരിതാശ്വാസ വസ്തുക്കളാണുള്ളത്.
മാര്‍ച്ച് 30ന് ശ്രീവിജയപുരത്ത് നിന്ന് ഏകദേശം 30 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി പുറപ്പെട്ട ഐഎന്‍എസ് കര്‍മുഖും എല്‍സിയു 52ഉം റങ്കൂണില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന തരത്തില്‍ അരി, ഭക്ഷ്യ എണ്ണ, മരുന്നുകള്‍ എന്നിവയുള്‍പ്പെടെ ഏകദേശം 440 ടണ്‍ ഐഎന്‍എസ് ഘരിയലില്‍ നിറച്ചിട്ടുണ്ട്.
മ്യാന്‍മറില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ സഹായങ്ങളുമായി ഇന്ത്യന്‍ നാവിക സേന രംഗത്തുണ്ട്.