കീവ്: റഷ്യന്‍ സൈനികനായ ഭര്‍ത്താവിനോട് യുക്രെയ്‌നിയന്‍ വനിതകളെ ബലാത്സംഗം ചെയ്യാന്‍ ആവശ്യപ്പെട്ട യുവതിക്ക് ശിക്ഷ വിധിച്ച് യുക്രെയ്ന്‍. ഓള്‍ഗ ബൈകോവ്‌സ്‌കയ എന്ന യുവതിയെയാണ് അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരിക്കുന്നത്.
റഷ്യ- യുക്രെയ്ന്‍ യുദ്ധം അനിശ്ചിതമായി തുടരുന്നതിനിടെയാണ് ഓള്‍ഗയുടെ സംഭാഷണം ചോര്‍ന്നത്. ഇതിനെതിരെ ആഗോളതലത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തിയിരുന്നു.
2022 ഏപ്രിലിലാണ് യുക്രെയ്ന്‍ സെക്യൂരിറ്റി സര്‍വീസ് (എസ് എസ് യു) റഷ്യന്‍ സൈനികന്റേയും ഭാര്യയുടെയും സംഭാഷണം ചോര്‍ത്തി പുറത്തു വിട്ടത്. സുരക്ഷാ മുന്‍ കരുതലുകളോടെ യുക്രെയ്ന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ആണ് യുവതി ഭര്‍ത്താവും സൈനികനുമായ റോമന്‍ ബൈകോവ്‌സികിയോട് ആവശ്യപ്പെട്ടിരുന്നത്.
ഇരുവരും ക്രിമിയയിലെ ഫ്യോഡോസ്യയിലാണ് താമസിക്കുന്നത്. സംഭാഷണം തങ്ങളുടേതല്ലെന്ന് ഓള്‍ഗയും ഭര്‍ത്താവും അവകാശപ്പെടുന്നുണ്ട്.