നെയ്പ്യീഡോ: ഭൂകമ്പം തകര്‍ത്തിട്ടും അയാളുടെ ഉള്ളില്‍ ജീവന്‍ മിടിച്ചു നിന്നത് അഞ്ച് ദിവസമായിരുന്നു. ഭൂകമ്പത്തിന്റെ അഞ്ചാം നാളിലാണ് മ്യാന്‍മറില്‍ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും യുവാവിനെ ജീവനോടെ പുറത്തെടുത്തത്. തലസ്ഥാനമായ നെയ്പ്യീഡോയിലെ തകര്‍ന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് യുവാവിനെ ജീവനോടെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലേക്കു മാറ്റി.
7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഇതുവരെ 2,700ലേറെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ 12.30ഓടെ നെയ്പ്യീഡോയില്‍ മ്യാന്‍മര്‍- തുര്‍ക്കി സംയുക്ത സംഘമാണ് 26കാരനെ രക്ഷപ്പെടുത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം തലസ്ഥാനത്തു തന്നെ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് അറുപത്തിമൂന്നുകാരിയെ രക്ഷപ്പെടുത്തിയിരുന്നു.
അതിനിടെ, മ്യാന്‍മറില്‍ ബുധനാഴ്ചയും തുടര്‍ചലനമുണ്ടായി. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.