യുഎസ് ഹൗസ് സ്‌പെഷ്യല്‍ ഇലക്ഷനില്‍ ഫ്‌ലോറിഡ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിനെ പരാജയപ്പെടുത്തി

യുഎസ് ഹൗസ് സ്‌പെഷ്യല്‍ ഇലക്ഷനില്‍ ഫ്‌ലോറിഡ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിനെ പരാജയപ്പെടുത്തി


ഫ്‌ളോറിഡ: ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കപ്പെട്ട മൈക്കല്‍ വാള്‍ട്ട്‌സ് ഒഴിഞ്ഞ സീറ്റ് നികത്താന്‍, നടത്തിയ പ്രത്യേക ഫ്‌ളോറിഡ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്‌റ്റേറ്റ് സെനറ്റര്‍ റാന്‍ഡി ഫൈന്‍ ഡെമോക്രാറ്റ് ജോഷ് വെയിലിനെ പരാജയപ്പെടുത്തി. പല ഘകങ്ങള്‍കൊണ്ടും ദേശീയ ശ്രദ്ധപിടിച്ചുപറ്റിയ തെരഞ്ഞെടുപ്പായിരുന്നു ഇത്.

കഴിഞ്ഞ നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് 30 പോയിന്റുകള്‍ നേടിയ ഒരു ജില്ലയില്‍ അന്ന് നടന്നത് അതിശയകരമായ ഒരു അട്ടിമറിയായിരിക്കുമെന്നും ഈ തെരഞ്ഞെടുപ്പില്‍ അത് സംഭവിക്കില്ല എന്നുമുള്ള ഡെമോക്രാറ്റിക് പ്രതീക്ഷകളെയാണ് ഈ ഫലം തകര്‍ത്തത്. അതേസമയം ഫലം പുറത്തുവന്നപ്പോള്‍ വിജയിയായ റാന്‍ഡി ഫൈന് നേരിയ ഭൂരിപക്ഷം മാത്രമേ ലഭിച്ചുള്ളൂ എന്നത്  അടുത്ത വര്‍ഷത്തെ ദേശീയ മിഡ്‌ടേം കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകളില്‍ ഈസി വാക്കോവര്‍ പ്രതീക്ഷിച്ചിരുന്ന റിപ്പബ്ലിക്കന്‍മാരെ അസ്വസ്ഥരാക്കാന്‍ സാധ്യതയുണ്ട്.

ഈ പ്രചാരണ വേളയില്‍ 12 മില്യണിലധികം ഡോളറാണ് ഡെമോക്രാറ്റ് വെയില്‍ സംഭാവനയായി സമാഹരിച്ചത്, എതിരാളിക്കു സംഭാവനയായി ലഭിച്ച ഏകദേശം 1 മില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍. ആ അസമത്വവും പിശകിന്റെ മാര്‍ജിനിനുള്ളില്‍ ഒരു മത്സരം കാണിക്കുന്ന വോട്ടെടുപ്പുകളുമാണ് ഈ കോണ്‍ഗ്രസ് മത്സരത്തെ ദേശീയ ശ്രദ്ധയില്‍പ്പെടുത്തിയിയത്.

ആവേശമുണര്‍ത്തിയ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്കു പിന്തുണതേടി ട്രംപിന്റെയും മറ്റ് പ്രമുഖ കണ്‍സര്‍വേറ്റീവുകളുടെയും ടെലിഫോണ്‍ അഭ്യര്‍ത്ഥനകളും ടൗണ്‍ ഹാള്‍ മീറ്റിങ്ങുകളും  ഉള്‍പ്പെടെയുള്ള ദേശീയ റിപ്പബ്ലിക്കന്‍ പിന്തുണയുടെ പ്രവാഹത്തിനും ഇത് കാരണമായി. ഏര്‍ലി വോട്ടെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ റിപ്പബ്ലിക്കന്‍മാരുടെ പോളിംഗ് ശതമാനം വര്‍ദ്ധിച്ചതും തിരഞ്ഞെടുപ്പ് ദിവസം റിപ്പബ്ലിക്കന്‍മാര്‍ രേഖപ്പെടുത്തിയ നേരിട്ടുള്ള ബാലറ്റുകള്‍ പാര്‍ട്ടി പ്രതീക്ഷകള്‍ക്ക് അപ്പുറമായതും കണക്കിലെടുത്താല്‍ ശ്രമങ്ങളെല്ലാം ഫലം കണ്ടതായാണ് വിലയിരുത്തല്‍.

ചൊവ്വാഴ്ച പുറത്തുവന്ന ഫലത്തിന് ശേഷവും പ്രതിനിധിസഭയില്‍ റിപ്പബ്ലിക്കന്‍മാര്‍ക്ക് ഇപ്പോഴും നേരിയ ഭൂരിപക്ഷം മാത്രമേ ഉള്ളൂ. എന്നാല്‍ ട്രംപിന്റെ നിയമനിര്‍മ്മാണ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മങ്ങിയ സാധ്യതകളില്‍ റിപ്പബ്ലിക്കന്മാര്‍ക്ക് ഈ ഫലം നേരിയ വെളിച്ചം പകരുന്നു.

ഒരിക്കലും തെരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും പദവി നിര്‍വഹിച്ചിട്ടില്ലാത്ത ഒരു പബ്ലിക് സ്‌കൂള്‍ അധ്യാപകനായ വെയില്‍ പരാജയപ്പെട്ടങ്കിലും അദ്ദേഹം നേടിയ വോട്ടുകളുടെ ആധിക്യം ഡെമോക്രാറ്റുകളെ ആവേശം കൊള്ളിച്ചേക്കാം. സര്‍ക്കാര്‍ പരിപാടികളെയും ഉദ്യോഗസ്ഥരെയും വെട്ടിക്കുറയ്ക്കാനുള്ള വൈറ്റ് ഹൗസിന്റെ ശ്രമങ്ങളുടെ ദാരുണമായ അനന്തരഫലങ്ങളെക്കുറിച്ചായിരുന്നു ജോഷ് വെയിലിന്റെ പ്രചാരണ പ്രസംഗങ്ങള്‍  ശ്രദ്ധ കേന്ദ്രീകരിച്ചത്. സൈനിക വെറ്ററന്‍മാരും വിരമിച്ചവരും തിങ്ങിപ്പാര്‍ക്കുന്ന യാഥാസ്ഥിതിക മേഖലയില്‍, അദ്ദേഹത്തെ വിജയത്തിലേക്ക് നയിക്കാന്‍ പര്യാപ്തമല്ലെങ്കില്‍ പോലും വോട്ടര്‍മാരെ അത് നല്ലരീതിയില്‍ സ്വീധീനിച്ചു എന്നാണ് ഫലം കാണിക്കുന്നത്.

ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ, ഫ്‌ലോറിഡയിലെ തങ്ങളുടെ പുരോഗതി അടുത്ത വര്‍ഷത്തെ കോണ്‍ഗ്രസ് മിഡ്‌ടേം തിരഞ്ഞെടുപ്പുകളില്‍ വലിയ വിജയത്തിന്റെ ഒരു സൂചനയായിരിക്കുമെന്നാണ് ഡെമോക്രാറ്റുകളുടെ പ്രവചിച്ചിരുന്നത്. എന്നിരുന്നാലും അത് കാത്തിരുന്നു കാണേണ്ടതാണ്.