വാഷിംഗ്ടണ്‍: വിസ റദ്ദാക്കിയതിനെതുടര്‍ന്ന് റഷ്യന്‍ ഗവേഷകയെ ലൂസിയാനയിലെ ഒരു ഇമിഗ്രേഷന്‍ കേന്ദ്രത്തില്‍ തടഞ്ഞുവെച്ചതായി ആരോപണം. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ റഷ്യന്‍ മെഡിക്കല്‍ ഗവേഷകയായ പെട്രോവയെയാണ് തടഞ്ഞുവെച്ചിട്ടുള്ളതെന്ന് അവരുടെ അഭിഭാഷകന് പറയുന്നു. പെട്രോവയുടെ ലഗേജില്‍ തവള ഭ്രൂണ സാമ്പിളുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം വിസ റദ്ദാക്കിയിരുന്നു. ഇതെ തുടര്‍ന്നാണ് ഗവേഷകയെ ലൂസിയാനയിലെ ഒരു ഇമിഗ്രേഷന്‍ കേന്ദ്രത്തില്‍ തടഞ്ഞുവെച്ചതെന്നാണ് അഭിഭാഷകന് പറയുന്നത്. 2023 മെയ് മുതല്‍ കെസെനിയ പെട്രോവ ജെ1 സ്കോളര്‍ വിസയില്‍ അമേരിക്കയിലുണ്ട്, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്യുന്നു. യുെ്രെകന് യുദ്ധത്തെ അപലപിച്ചുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് പീഡനവും ജയില്‍വാസവും ഭയന്ന് റഷ്യയിലേക്ക് നാടുകടത്തപ്പെടാനുള്ള സാധ്യതക്കെതിരെ പെട്രോവ പോരാടുകയാണെന്ന് അവരുടെ അഭിഭാഷകന് ഗ്രെഗറി റോമനോവ്സ്കി പറഞ്ഞു.
ഫെബ്രുവരി 16ന്, പെട്രോവ ഒരു യാത്ര കഴിഞ്ഞ് ഫ്രാന്‍സില്‍ നിന്ന് ബോസ്റ്റണിലെ ലോഗന് എയര്‍പോര്‍ട്ടിലേക്ക് മടങ്ങിയെത്തി. തുടര്‍ന്ന് പ്രശ്നങ്ങളൊന്നുമില്ലാതെ ഇമിഗ്രേഷന്‍ കടന്നുപോയി. എന്നാല്‍ ലഗേജിനായി കാത്തിരിക്കുമ്പോള്‍, രണ്ട് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ (സിബിപി) ഉദ്യോഗസ്ഥര്‍ പെട്രോവയെ ലഗേജ് പരിശോധിക്കാന്‍ ഒരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെവച്ച് ഫോണ്‍ പരിശോധിച്ചുവെന്നും അഭിഭാഷകന് പറഞ്ഞു.
തുടര്‍ന്നാണ് തവള ഭ്രൂണങ്ങളുടെ ശാസ്ത്രീയ സാമ്പിള്‍ കണ്ടെത്തുന്നത്. അത് ഫ്രാന്‍സിലെ ലാബില്‍ നിന്ന് ഹാര്‍വാര്‍ഡിലെ പെട്രോവയുടെ പ്രൊഫസര്‍, പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററുടെ അഭ്യര്‍ത്ഥന പ്രകാരം കൊണ്ടുവന്നതാണ്. ഇതിന് പിഴ ചുമത്താവുന്നതാണ്. അതിന് പകരം കെസെനിയ പെട്രോവ ജെ1 സ്കോളര്‍ വിസ റദ്ദാക്കി തടവിലാക്കി രാജ്യത്തുനിന്ന് പുറത്താക്കാനാണ് ശ്രമമെന്ന് അഭിഭാഷകന് പറഞ്ഞു.
ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ റഷ്യന്‍ ഗവേഷകയെ വിസ റദ്ദാക്കി തടവിലാക്കിയെന്ന് അഭിഭാഷകന്
