വാഷിംഗ്ടണ്‍: താരിഫ് പ്രഖ്യാപനം ആഗോളതലത്തില്‍ വിപണിയെ ഉലച്ചതിനു പിന്നാലെ പണപ്പെരുപ്പമില്ലെന്ന് പ്രഖ്യാപിച്ച് യു എസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ്. എണ്ണ വിലയും പലിശ നിലക്കും ഭക്ഷ്യ വിലയും കുറയുകയാണെന്നും പണപ്പെരുപ്പമില്ല എന്നാണ് സാമ്പത്തിക മാന്ദ്യ സാധ്യതകള്‍ തള്ളിക്കൊണ്ട് ട്രംപ് പ്രഖ്യാപിച്ചത്.
കാലങ്ങളായി യു എസിനെ ചൂഷണം ചെയ്തു കൊണ്ടിരുന്ന രാജ്യങ്ങളില്‍ നിന്നാണ് ഒരാഴ്ച കൊണ്ട് ബില്യണ്‍ കണക്കിന് ഡോളര്‍ തിരിച്ചെടുത്തതെന്നും ചൈനയാണ് എക്കാലത്തും യു എസിനെ ചൂഷണം ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക വ്യാപാരത്തിനു ഭീഷണി ഉയര്‍ത്തിയാണ് അറുപതോളം രാജ്യങ്ങള്‍ക്ക് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പകരം തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഉയര്‍ന്ന തീരുവ ചുമത്തണമെന്ന നിലപാട് നേരത്തെ തന്നെ സ്വീകരിച്ചിരുന്നു.
വ്യാപാര മേഖലയില്‍ അമേരിക്കയ്ക്കു സംരക്ഷണം ഉറപ്പാക്കുന്നതിന് പല രാജ്യങ്ങള്‍ക്കുമെതിരെ പല നിരക്കിലാണു തീരുവ ഈടാക്കുന്നത്. ചൈനയ്ക്ക് 54 ശതമാനം, വിയറ്റ്‌നാമിന് 46 ശതമാനം, ശ്രീലങ്കയ്ക്ക് 44 ശതമാനം, ബംഗ്ലാദേശിന് 37 ശതമാനം, തായ്‌ലന്‍ഡിന് 36 ശതമാനം, പാക്കിസ്ഥാന് 29 ശതമാനം എന്നിങ്ങനെയാണു പകരം തീരുവ.