താരിഫ് പ്രതിസന്ധികള്‍ക്കിടയില്‍ നെതന്യാഹുവിനെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്ത് ട്രംപ്

താരിഫ് പ്രതിസന്ധികള്‍ക്കിടയില്‍ നെതന്യാഹുവിനെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്ത് ട്രംപ്


വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സ്വീകരിച്ചു. ഇരുനേതാക്കളും ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ സംയുക്ത വാര്‍ത്താ സമ്മേളനം റദ്ദാക്കി. 

നെതന്യാഹു എത്തുന്നതിനു മുമ്പുതന്നെ വാര്‍ത്താ സമ്മേളനം റദ്ദാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു. വിവിധ രാജ്യങ്ങളുമായി യു എസിന്റെ താരിഫ് പ്രതിസന്ധികള്‍ ഓഹരി വിപണി മൂന്നാം ദിവസവും ഇടിയാന്‍ കാരണമായി. 

ഗാസയിലെ ഏറ്റവും പുതിയ ഇസ്രായേലി സൈനിക നടപടികളെക്കുറിച്ചും ഇസ്രായേലിനും മറ്റ് രാജ്യങ്ങള്‍ക്കുമെതിരെ ട്രംപ് പ്രഖ്യാപിച്ച പുതിയ യു എസ് താരിഫുകളെക്കുറിച്ചും ട്രംപും നെതന്യാഹുവും ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. 

സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ചയും സമ്പദ്വ്യവസ്ഥയിലെ മാന്ദ്യവും മൂലം വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദം നേരിടുന്നുണ്ടെങ്കിലും പിന്മാറാന്‍ ട്രംപ് തയ്യാറല്ല. അമേരിക്കയിലേക്ക് തൊഴിലവസരങ്ങള്‍ തിരികെ കൊണ്ടുവരാനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം താന്‍ നിറവേറ്റുകയാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.