ന്യൂ യോര്‍ക്ക്: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡുമായി ഫൊക്കാന പ്രിവിലേജ് കാര്‍ഡിന് ധാരണയായി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രവാസി സംഘടന ഒരു മേജര്‍ എയര്‍പോര്‍ട്ടുമായി ഇത്തരത്തില്‍ ധാരണയില്‍ ഒപ്പുവെക്കുന്നത്. ധാരണ പ്രകാരം കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഷോപ്പ് ചെയ്യുന്ന ഫൊക്കാനയുടെ അംഗങ്ങള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ടും പ്രവാസി മലയാളികള്‍ക്ക് പ്രയോജനമാകുന്ന ഡയറക്ട് ഫ്ളൈറ്റുകള്‍ക്ക് ടാക്‌സ് ഫ്രീ ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ സിയാലില്‍ നിന്നും ലഭിക്കുന്നതാണ്.
ഫൊക്കാനയുടെ ആവശ്യമാണ് അമേരിക്കയില്‍ നിന്നും കേരളത്തിലേക്ക് ഡയറക്ട് ഫ്‌ളൈറ്റ് വേണം എന്നത്. ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ഡല്‍ഹി സന്ദര്‍ശിക്കയും കേന്ദ്ര ഗവണ്‍മെന്റുമായും പ്രത്യേകിച്ചു കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനുമായും ചര്‍ച്ച നടത്തുകയും അദ്ദേഹം ഇതിനുള്ള പിന്തുണയും അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നും ബോംബയില്‍ നിന്നും സ്റ്റോപ്പ് ചെയ്തിട്ട് വരുന്ന ഇന്റര്‍നാഷണല്‍ യാത്രക്കാര്‍ക്ക് കേരളത്തില്‍ കസ്റ്റംസ് ക്ലിയറന്‍സ് വേണമെന്ന ആവശ്യവും ഫൊക്കാന കേന്ദ്ര ഗവണ്‍മെന്റില്‍ ആവിശ്യപ്പെട്ടിട്ടുള്ളതാണ്. കേന്ദ്ര ഗവണ്‍മെന്റ് ഇതും അനുഭാവപൂര്‍വം പരിഗണിക്കാമെന്നും അറിയിച്ചിട്ടുണ്ട്.
ഡയറക്ട് ഫ്‌ളൈറ്റുകള്‍ അമേരിക്കയില്‍ നിന്നും കേരളത്തിലേക്ക് ആരംഭിക്കുകയാണെങ്കില്‍ അങ്ങനെയുള്ള ഫ്‌ളൈറ്റുകള്‍ക്കു ഒരു വര്‍ഷത്തെ ടാക്‌സ് ബ്രേക്ക് അനുവദിക്കാമെന്നും സിയാല്‍ അറിയിച്ചിട്ടുണ്ട്. അങ്ങനെ ടാക്‌സ് ബ്രേക്ക് ഉണ്ടെങ്കില്‍ ഫ്‌ളൈറ്റ് ചാര്‍ജ്സ് വളരെ താഴാനും സാധ്യതയുണ്ട്.
ഫൊക്കാന ഡയറക്ട് ഫ്‌ളൈറ്റ് വേണം എന്ന് കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെട്ടപ്പോള്‍ ഗവണ്മെന്റ് ഫൊക്കാനയോടു കേരളത്തിലെ പ്രവാസി യാത്രക്കാരുടെ യാത്രയുടെ ഡീറ്റെയില്‍സ് നല്‍കുന്നതിന് ആവിശ്യപ്പെട്ടിരുന്നു. ഇതിനാവശ്യമായ ഡേറ്റ സപ്പോര്‍ട്ട് നല്‍കാമെന്നും സിയാല്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഷോപ്പ് ചെയ്യുന്ന പ്രവാസികള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് ആണ് സിയാല്‍ ഫൊക്കാന അംഗങ്ങള്‍ക്ക് ഓഫര്‍ ചെയ്യുന്നത്. പ്രവാസി യാത്രക്കാര്‍ക്ക് ഇത് ഏറ്റവും നല്ല ഓഫര്‍ ആണ്. ഇനി മുതല്‍ കൊച്ചിന്‍ വഴി യാത്ര ചെയ്യുന്നവര്‍ക്ക് മറ്റു രാജ്യങ്ങളില്‍ നിന്നും ഷോപ്പ് ചെയ്തു ലഗേജില്‍ സാധനങ്ങള്‍ പാക്ക് ചെയ്തു കൊണ്ട് പോകേണ്ട ആവശ്യമില്ല. പകരം കൊച്ചിന്‍ എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും ഷോപ്പ് ചെയ്യാവുന്നതാണ് (ലെസ് ലെഗേജ് മോര്‍ കണ്‍ഫോര്‍ട്ട്). വിദേശത്തു ഡ്യൂട്ടി ഫ്രീയില്‍ ലഭിക്കുന്ന എല്ലാ സാധനകളും ഇവിടെ ലഭ്യമാണ്. പോരാത്തതിന് പത്തു ശതമാനം ഡിസ്‌കൗണ്ട് കുടിയാകുബോള്‍ പ്രവാസി യാത്രക്കാര്‍ക്ക് വളരെ ലാഭകരവുമാണ്.
ഫൊക്കാനയും സിയാലുമായി വളരെ നാളത്തെ ചര്‍ച്ചകളും മീറ്റിങ്ങുകള്‍ക്കും ശേഷമാണ് ഇങ്ങനെ ഒരു കരാറില്‍ എത്തപ്പെട്ടത്. ആദ്യവട്ട ചര്‍ച്ചയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരുമായി ചര്‍ച്ച നടത്തുകയും അതിന് ശേഷം രണ്ടാം റൗണ്ട് ചര്‍ച്ച ജനറല്‍ മാനേജര്‍ ആന്‍ഡ് ടീമുമായി നടത്തുകയും പിന്നീട് മൂന്നാം റൗണ്ട് ചര്‍ച്ച സജി കെ ജോര്‍ജ്, മനു ജി, എസ് സുഹാസ് എന്നിവരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഫൊക്കാനയുമായി സിയാല്‍ ഒരു ധാരണയില്‍ ആകുന്നത്. ഫൊക്കാനയെ പ്രധിനിധീകരിച്ചു ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണിയും ട്രസ്റ്റീ ബോര്‍ഡ് മെബറും സീനിയര്‍ നേതാവുമായ തോമസ് തോമസും പങ്കെടുത്തു.
ഫൊക്കാന പുറത്തിറക്കുന്ന പ്രിവിലേജ് കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമായിക്കും ഈ ഡിസ്‌കൗണ്ടുകള്‍ക്ക് അര്‍ഹതയുള്ളത്. ഫൊക്കാനയുടെ അംഗ സംഘടനകളുടെ അംഗങ്ങളും ഈ കാര്‍ഡിനര്‍ഹരാണ്.
കൂടുതല്‍ വികസന പദ്ധതികളുമായി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും സൗകര്യങ്ങളൊരുക്കാനും ഒരുങ്ങുകയാണ് സിയാല്‍. എല്ലാ വര്‍ഷവും യാത്രക്കാരുടെ എണ്ണത്തിലും വരുന്ന വിദേശ ഫ്‌ളൈറ്റ്കളുടെ എണ്ണത്തിലും വര്‍ധനവ് കാട്ടുന്ന ഒരു എയര്‍ പോര്‍ട്ട് കൂടിയാണ് സിയാല്‍. ഏറ്റവും നല്ല കസ്റ്റമര്‍ സര്‍വീസ് ലഭിക്കുന്ന എയര്‍പോര്‍ട്ട് എന്ന പ്രശംസയും സിയാലിനുണ്ട്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഇന്ത്യയിലെ പൊതുമേഖല- സ്വകാര്യ മേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളം. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സോളാര്‍ വിമാനത്താളം കൂടിയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.
പ്രവാസി യാത്രക്കാരുടെ യാത്രകള്‍ കുറ്റമറ്റതാക്കുകയും യാത്ര സമയം കുറക്കുകയും കൂടിയാണ് ഫൊക്കാനയുടെ ലക്ഷ്യം. ഈ കമ്മിറ്റി അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ ഫൊക്കാനക്കും അംഗ സംഘടനകള്‍ക്കും പ്രയോജനപ്രദമായ നിരവധി പദ്ധതികള്‍ ഈ കമ്മിറ്റി നടപ്പിലാക്കുണ്ട്. അംഗ സംഘടനകളുമായുള്ള ആശയവിനിമയത്തില്‍ നിന്നാണ് അമേരിക്കയിലെ മേജര്‍ സിറ്റികളില്‍ നിന്നും കാനഡയില്‍ നിന്നും ഡയറക്ട് ഫ്ളൈറ്റുകള്‍ വേണമെന്ന ഒരു ആവശ്യം ഉരിത്തിരിയുകയും അത് കേന്ദ ഗവണ്‍മെന്റുമായി സംസാരിക്കുകയും ചെയ്തത്.
പ്രിവിലേജ് കാര്‍ഡ് മെയ് 10-ാം തിയ്യതി ന്യൂ ജേഴ്‌സില്‍ നടത്തുന്ന ഫൊക്കാന കിക്കോഓഫില്‍ ഫൊക്കാന അംഗങ്ങള്‍ക്കും എത്തിക്കാന്‍ കഴിയും എന്ന വിശ്വാസത്തിലാണ് ഫൊക്കാന ടീം. ഫൊക്കാനയുടെ അഭ്യര്‍ഥന പ്രകാരം സിയാല്‍ നല്‍കുന്ന സഹായങ്ങള്‍ക്ക് പ്രസിഡന്റ് സജിമോന്‍ ആന്റണിയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും സിയാലിന് നന്ദി അറിയിച്ചു.