വാഷിംഗ്ടണ്‍: അമേരിക്കന്‍ ഉത്പന്നങ്ങളുടെ താരിഫില്‍ ഗണ്യമായ കുറവു വരുത്താന്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ടെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏപ്രില്‍ 2ന് വാഷിംഗ്ടണ്‍ പരസ്പര താരിഫ് ഏര്‍പ്പെടുത്തുന്നതിന് തൊട്ടുമുമ്പാണ് ട്രംപിന്റെ പ്രസ്താവന. അമിതമായ നിരക്കുകള്‍ ചുമത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയ വൈറ്റ് ഹൗസ് വിമര്‍ശനം ഉന്നയിക്കുകയും ഇത്തരം നടപടികള്‍ യു എസ് കയറ്റുമതിക്കാരെ അന്യായമായി വേദനിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഇന്ത്യ അമേരിക്കന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം താരിഫ് ചുമത്തുന്നത് ചില വിപണികളില്‍ പ്രവേശിക്കുന്നത് 'ഫലത്തില്‍ അസാധ്യമാക്കുന്നു' എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പറഞ്ഞത്.
ഈ രാജ്യങ്ങള്‍ വളരെക്കാലമായി നമ്മുടെ രാജ്യത്തെ കൊള്ളയടിച്ചുവരികയാണെന്നും ലീവിറ്റ് പറഞ്ഞു. അമേരിക്കന്‍ തൊഴിലാളികളോട് ഈ രാജ്യങ്ങള്‍ അവഗണന കാണിക്കുന്നുവെന്ന് അവര്‍ ആരോപിച്ചു.
അമേരിക്കന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് 100 ശതമാനം താരിഫ് ഉണ്ടെന്നും അവര്‍ പറഞ്ഞു.
പരസ്പര സഹകരണത്തിനുള്ള സമയമാണിതെന്നും ലീവിറ്റ് കൂട്ടിച്ചേര്‍ത്തു, പ്രസിഡന്റ് ട്രംപ് ചരിത്രപരമായ മാറ്റങ്ങള്‍ വരുത്താന്‍ പോകുന്നുവെന്നും അത് ബുധനാഴ്ച സംഭവിക്കുമെന്നും പ്രഖ്യാപിച്ചു.
ഇന്ത്യയ്ക്ക് പുറമേ യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, കാനഡ എന്നിവ ചുമത്തിയ ഉയര്‍ന്ന താരിഫ് നിരക്കുകളും വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി, വരാനിരിക്കുന്ന താരിഫ് നടപടികള്‍ അവരെയും ലക്ഷ്യം വച്ചേക്കാമെന്ന് സൂചിപ്പിക്കുന്നു. ഇത് അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഈ വിപണികളിലേക്ക് ഇറക്കുമതി ചെയ്യുന്നത് അസാധ്യമാക്കുന്നുവെന്ന് ലീവിറ്റ് വിശദീകരിച്ചു.
പതിറ്റാണ്ടുകളായി നമ്മുടെ രാജ്യത്തെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന അന്യായമായ വ്യാപാര രീതികള്‍ പിന്‍വലിക്കുന്ന താരിഫ് പദ്ധതി പ്രസിഡന്റ് പ്രഖ്യാപിക്കുമെന്നും അമേരിക്കന്‍ തൊഴിലാളിയുടെ ഏറ്റവും നല്ല താത്പര്യത്തിനാണ് അദ്ദേഹം ഇത് ചെയ്യുന്നതെന്നും ലീവിറ്റ് കൂട്ടിച്ചേര്‍ത്തു.