ന്യൂഡല്‍ഹി: ഡല്‍ഹി കലാപ കേസില്‍ ഡല്‍ഹി നിയമമന്ത്രി കപില്‍ മിശ്രക്കെതിരേ അന്വേഷണം വേണമെന്ന് കോടതി. റൗസ് അവന്യു കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ 2020ല്‍ ഉണ്ടായ കലാപത്തിലാണ് കോടതിയുടെ ഉത്തരവ്.
തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ മന്ത്രി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അന്വേഷണം പ്രഖ്യാപിച്ചത്. സംഭവ സമയത്ത് താന്‍ കലാപ പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്ന് കപില്‍ മിശ്ര വാദിച്ചെങ്കിലും ഫോണ്‍ ലോക്കേഷന്‍ കുറ്റകൃത്യം നടന്ന സമയത്ത് പ്രദേശത്തുണ്ടായിരുന്നെന്നതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു. പിന്നാലെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
സംഭവം നടന്ന് അഞ്ച് വര്‍ഷമായി അന്വേഷണ സംഘം കപില്‍ മിശ്രക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നില്ല. ഓരോ തവണയും പലതരം ഹര്‍ജികള്‍ നല്‍കി മിശ്ര അന്വേഷണത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു.