ഒട്ടാവ: ഇറാനും ഇസ്രായേലും മിസൈല്‍, വ്യോമാക്രമണങ്ങള്‍ നടത്തുന്നതിനാല്‍ ഇസ്രായേലിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ കാനഡക്കാരോട് ആവശ്യപ്പെട്ടു.
ഇറാന്- ഇസ്രായേല്‍ സംഘര്‍ഷമാണ് മുന്നറിയിപ്പിന് കാരണമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ പറഞ്ഞു.
അതേസമയം, അടിയന്തര സഹായം ആവശ്യമുള്ള മിഡില്‍ ഈസ്റ്റിലെ കാനഡക്കാര്‍ ഗ്ലോബല്‍ അഫയേഴ്സ് വകുപ്പുമായി ബന്ധപ്പെടണമെന്ന് കാനഡയുടെ വിദേശകാര്യ മന്ത്രി അനിറ്റ ആനന്ദ് ആവശ്യപ്പെട്ടു. ഇസ്രായേലിനെതിരായ ഇറാന്റെ ആക്രമണത്തെ അപലപിക്കുകയും ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും അനിറ്റ ആനന്ദ് ആവശ്യപ്പെട്ടു.
