ഹാര്‍മണി നൈറ്റ് വിജയഭേരി മുഴക്കി

ഹാര്‍മണി നൈറ്റ് വിജയഭേരി മുഴക്കി


ഓഷവ: ഏറെ ആകാംക്ഷയോടെ ഏവരും കാത്തിരുന്ന ഓഷവ സെയ്ന്റ് ജോസഫ് സീറോ മലബാര്‍ കത്തോലിക്ക ദേവാലയത്തിന്റെ ധനശേഖരണാര്‍ഥം കാനഡ ഇവന്റ് സെന്റര്‍ വിറ്റ്ബിയില്‍ സംഘടിപ്പിച്ച ഹാര്‍മണി നൈറ്റ് 2024 മെഗാഷോയും അതില്‍ അവതരിപ്പിച്ച തച്ചന്റെ മകന്‍ എന്ന ബൈബിള്‍ നാടകവും ആയിരങ്ങള്‍ക്ക് അഭൂതപൂര്‍വമായ വിരുന്നായി. കുഞ്ഞുങ്ങള്‍ അവതരിപ്പിച്ച പ്രയര്‍ ഡാന്‍സ്, മാതൃവേദിയുടെ മാര്‍ഗംകളി, എസ്എംവൈഎം കുട്ടികളുടെ ഫ്യൂഷന്‍ ഡാന്‍സ്, മിസിസാഗ സെന്റ്. അല്‍ഫോന്‍സ ചര്‍ച്ച് അവതരിപ്പിച്ച ക്ലാസ്സിക്കല്‍ ഡാന്‍സ്, സ്‌കാര്‍ബറോ സെന്റ്. തോമസ് ചര്‍ച്ച് അവതരിപ്പിച്ച തീം ഡാന്‍സ് എല്ലാം വിസ്മയിപ്പിക്കുന്നതും ആയിരങ്ങള്‍ക്ക് അഭൂതപൂര്‍വമായ അനുഭവവുമായി. 

ഇത്രയും വലിയ ഒരു ജനസമൂഹത്തെ ഒരുമിച്ചു കൂട്ടുവാന്‍ കഴിഞ്ഞത് സംഘാടകരുടെ സംഘടനാ പാടവത്തെയും അതിലുപരി സ്‌നേഹ ൗഹാര്‍ദങ്ങള്‍ക്ക് മൂല്യചുതി സംഭവിച്ചിട്ടില്ല എന്നതും ആണ് കാണിക്കുന്നത്. മനുഷ്യന്റെ സാമൂഹ്യ ബോധം വര്‍ധിക്കുകയാണ് എന്നും മനസ്സിലാക്കാം. വിവിധ കലാപരിപാടികള്‍ അരങ്ങ് തകര്‍ത്ത ഈ കലാസന്ധൃയില്‍ വിസ്മയമായി മാറിയത് രാജീവ് ദേവസി എന്ന അനുഗൃഹീത കലാകാരന്‍ അണിയിച്ചൊരുക്കിയ തച്ചന്റെ മകന്‍ എന്ന ബൈബിള്‍ നാടകം ആണ്. അതിന്റെ മാസ്മരികത ജനഹൃദയങ്ങളെ അത്ഭുതപ്പെടുത്തി. ആത്മീയതയില്‍ അധിഷ്ഠിതമായ കലാപ്രകടനങ്ങളും അഭിവന്ദ്യ മാര്‍ ജോസ് കല്ലുവേലില്‍ പിതാവിന്റെ നിറ സാന്നിധ്യവും വൈദികപ്രമുഖരും സന്യാസിനിമാരും മറ്റ് വിശിഷ്ടാതിഥികളുമെല്ലാം മെഗാഷോയെ മഹത്വപൂര്‍ണ്ണമാക്കി. 

ഹാര്‍മണി നൈറ്റ് 2024ന്റെ പരിപൂര്‍ണ്ണവിജയം സമൂഹത്തിലെ ഒത്തൊരുമയുടെ നേര്‍സാക്ഷ്യമാവുകയായിരുന്നു. ഈ സംരംഭത്തെ അത്യുജ്ജ്വല വിജയമാക്കി തീര്‍ത്ത സര്‍വശക്തനായ ദൈവത്തിന് കൃതജ്ഞത പ്രകടിപ്പിക്കുന്നതോടൊപ്പം ഇതിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച എല്ലാ വൃക്തികളോടും മെഗാ സ്‌പോണ്‍സര്‍ കുര്യന്‍ സേവ്യര്‍, ഗ്രാന്റ് സ്‌പോണ്‍സര്‍ ആന്റണി വട്ടവയലില്‍, സഹൃദയരായ േ്രപക്ഷകരോടും സന്മനസുകളായ അഭ്യുദയകാംഷികളോടും ഓഷവ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചിന്റെ നന്ദി അറിയിച്ചു.

ഹാര്‍മണി നൈറ്റ് വിജയഭേരി മുഴക്കി