കീവാറ്റിന്‍(കാനഡ) : ഇന്ത്യന്‍ പുരോഹിതനായ ഫാ. സുസായി ജേസുവിനെ (OMI) കാനഡയിലെ കീവാറ്റിന്‍-ലെ പാസ് മെട്രാപൊളിറ്റന്‍ ആര്‍ച്ച്ബിഷപ്പായി പോപ്പ് ലിയോ പതിനാലാമന്‍ നിയമിച്ചു. മിഷണറി ഒബ്ലേറ്റ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ് സഭാംഗമായ ഫാ. ജേസു, ഇപ്പോള്‍ എഡ്മണ്ടണ്‍ മെട്രാപൊളിറ്റന്‍ ആര്‍ച്ച്ഡയോസിസിലെ 'സേക്രഡ് ഹാര്‍ട്ട് ഓഫ് ദ ഫസ്റ്റ് പീപ്പിള്‍സ് ' പള്ളി വികാരിയും ഒബ്ലേറ്റ് പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലറുമാണ്.
1971 മേയ് 17ന് തമിഴ്‌നാട്ടിലെ പുഷ്പവനം സ്വദേശിയായ ഫാ. ജേസു, ബെംഗളൂരു ധര്‍മ്മരം വിദ്യാക്ഷേത്രത്തില്‍ തത്ത്വശാസ്ത്രവും അഷ്ടയിലെ ക്രൈസ്റ്റ് പ്രേമാലയ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ദൈവശാസ്ത്രവും പഠിച്ചു. തുടര്‍ന്ന് ഒട്ടാവയിലെ സെന്റ് പോള്‍ സര്‍വകലാശാലയില്‍ നിന്ന് പാസ്റ്ററല്‍ കൗണ്‍സിലിംഗില്‍ മാസ്റ്റര്‍ ബിരുദം നേടി. 2000ല്‍ ഒബ്ലേറ്റ് സമുദായത്തില്‍ നിത്യവ്രതം സ്വീകരിക്കുകയും അതേ വര്‍ഷം ജൂലൈ 27ന് പുരോഹിതനായും അഭിഷിക്തനായി.
ബാലാഘട്ട് (മധ്യപ്രദേശ്) പള്ളി (2000-2002), നോര്‍ത്ത് ഇന്ത്യയിലെ സുരള കാപ്പ പള്ളി (2002-2005), കൊമ്പടിമധുരൈ (തമിഴ്‌നാട്) പള്ളി, (2005-2007), സാസ്‌കച്യുവാനിലെ പെലിക്കന്‍ നാരോവ്‌സ് . ഗെര്‍ട്രൂഡ് പള്ളിയിലും സാന്‍ഡി ബേയിലെ അവര്‍ ലേഡി ഓഫ് സെവന്‍ സോറോസ് പള്ളി (2009-2015) എന്നിങ്ങനെ വിവിധ ദേവാലയങ്ങളില്‍ അദ്ദേഹം പൗരോഹിത്യ സേവനം അനുഷ്ഠിച്ചിട്ടുണ്ട്:
2017 മുതല്‍ എഡ്മണ്ടണിലെ 'സേക്രഡ് ഹാര്‍ട്ട് ഓഫ് ദ ഫസ്റ്റ് പീപ്പിള്‍സ്' പള്ളിയുടെ വികാരിയായും 2019 മുതല്‍ ഒബ്ലേറ്റുകളുടെ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലറായും സേവനം അനുഷ്ഠിച്ചു വരികയാണ്.
ഫാ. സുസായി ജേസുവിന്റെ നിയമനം കാനഡയിലെ കാത്തലിക്കാസഭയുടെ പാസ്റ്ററല്‍ സേവനങ്ങള്‍ക്ക് പുതിയ ഊര്‍ജം നല്‍കുമെന്ന് സഭാ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍ പുരോഹിതനെ കാനഡാ മെട്രാപൊളിറ്റന്‍ ആര്‍ച്ച്ബിഷപ്പായി നിയമിച്ചു
