കാനഡ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ പോലും നേടാനായില്ല; ജഗ്മീത് സിങ്ങിന്റെ എന്‍ഡിപിക്ക് 'ദേശീയ പാര്‍ട്ടി' പദവി നഷ്ടപ്പെട്ടു

കാനഡ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ പോലും നേടാനായില്ല; ജഗ്മീത് സിങ്ങിന്റെ എന്‍ഡിപിക്ക്  'ദേശീയ പാര്‍ട്ടി' പദവി നഷ്ടപ്പെട്ടു


ഒട്ടാവ: 2025 ലെ കാനഡ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍, ജഗ്മീത് സിങ്ങിന്റെ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 12 സീറ്റുകള്‍ പോലും നേടാനായില്ല. ഇതോടെ പാര്‍ട്ടിയുടെ ദേശീയ പദവി നഷ്ടപ്പെട്ടു.

എന്‍ഡിപി 343 സീറ്റുകളില്‍ മത്സരിച്ചെങ്കിലും വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ എട്ട് സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 24 സീറ്റുകള്‍ ലഭിച്ചിരുന്നുള്ളൂ.

എന്‍ഡിപിയുടെ നേതാവായ ജഗ്മീത് സിംഗ് അറിയപ്പെടുന്ന ഒരു ഖാലിസ്ഥാന്‍ അനുഭാവിയാണ്.  തെരഞ്ഞെടുപ്പിലെ എന്‍ഡിപിയുടെ ദയനീയമായ പ്രകടനം കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂലികള്‍ക്കേറ്റ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു.

കാനഡയിലെ ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമാണെങ്കിലും കനേഡിയന്‍ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന സിഖ് സമൂഹത്തിന്റെ ഭാഗമാണ് ജഗ്മീത് സിംഗും അദ്ദേഹം നയിച്ച എന്‍ഡിപിയുമെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2025 ലെ തിരഞ്ഞെടുപ്പിന് മുമ്പ്, ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ സിംഗ് പിന്തുണച്ചതായി റിപ്പോര്‍ട്ടുണ്ട്. പക്ഷേ പിന്നീട് ലിബറല്‍ സഖ്യത്തില്‍ എന്‍ഡിപി പിന്മാറിയതിനെ തുടര്‍ന്ന് പിന്തുണ പിന്‍വലിക്കുകയും ചെയ്തു.

ട്രൂഡോയുടെ ന്യൂനപക്ഷ ലിബറല്‍ സര്‍ക്കാരിനെ രണ്ട് വര്‍ഷത്തിലധികം സിംഗ് അധികാരത്തില്‍ നിലനിര്‍ത്തിയതായും വിശ്വസിക്കപ്പെടുന്നു.

കാനഡ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ പോലും നേടാനായില്ല; ജഗ്മീത് സിങ്ങിന്റെ എന്‍ഡിപിക്ക്  \'ദേശീയ പാര്‍ട്ടി\' പദവി നഷ്ടപ്പെട്ടു