ടൊറന്റോ: കാനഡ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തി. അതിര്‍ത്തി, ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പഠന, വര്‍ക്ക് പെര്‍മിറ്റുകള്‍ ഉള്‍പ്പെടെയുള്ള താത്ക്കാലിക താമസ രേഖകള്‍ റദ്ദാക്കാനുള്ള വിപുലമായ അധികാരം നല്‍കി. ഇമിഗ്രേഷന്‍, റഫ്യൂജി, പൗരത്വം കാനഡ (ഐആര്‍സിസി) നടപ്പിലാക്കിയ മാറ്റങ്ങള്‍ 2025 ജനുവരി 31 മുതല്‍ പ്രാബല്യത്തില്‍ വന്നു, കാനഡ ഗസറ്റ് II ല്‍ പ്രസിദ്ധീകരിച്ചു.
'ഐആര്‍സിസി പ്രക്രിയകള്‍ മെച്ചപ്പെടുത്തുകയും അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതിനും കാനഡയുടെ ഇമിഗ്രേഷന്‍ സംവിധാനം സംരക്ഷിക്കുന്നതിനുമുള്ള നടപടികള്‍ തുടരും' എന്ന് ഐആര്‍സിസി പ്രസ്താവനയില്‍ പറഞ്ഞു.
പുതുക്കിയ നിയമങ്ങള്‍ പ്രകാരം വ്യക്തികള്‍ അനുവദനീയമല്ലാതാകുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ക്രിമിനല്‍ റെക്കോര്‍ഡ് ഉണ്ടായിരിക്കുകയോ അല്ലെങ്കില്‍ അവരുടെ സാഹചര്യങ്ങള്‍ മാറുകയോ ചെയ്താല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇലക്ട്രോണിക് യാത്രാ അംഗീകാരങ്ങളും താldക്കാലിക താമസ വിസകളും റദ്ദാക്കാന്‍ കഴിയും. കൂടാതെ, പെര്‍മിറ്റ് ഉടമ സ്ഥിര താമസക്കാരനാകുകയോ മരിക്കുകയോ അല്ലെങ്കില്‍ ഭരണപരമായ പിഴവ് കാരണം രേഖ നല്‍കിയിരിക്കുകയോ ചെയ്യുമ്പോള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക സാഹചര്യങ്ങളില്‍ പഠന, വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കാവുന്നതാണ്.
കാനഡയുടെ ഇമിഗ്രേഷന്‍ സംവിധാനത്തിന്റെ സമഗ്രത മെച്ചപ്പെടുത്തുന്നതിനും താത്ക്കാലിക താമസക്കാര്‍ അവരുടെ വിസ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഭേദഗതികള്‍ ലക്ഷ്യമിടുന്നത്. മുമ്പ് ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷകള്‍ നിരസിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ നല്‍കിയ പെര്‍മിറ്റുകള്‍ റദ്ദാക്കാന്‍ പരിമിതമായ അധികാരമേ ഉണ്ടായിരുന്നുള്ളൂ. പുതിയ നിയന്ത്രണങ്ങള്‍ ഈ കുറവ് നികത്തും. ഒരു പെര്‍മിറ്റ് ഉടമ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ സര്‍ക്കാരിന് വേഗത്തില്‍ പ്രവര്‍ത്തിക്കാനാവും.
കാനഡയുടെ താത്ക്കാലിക താമസ പരിപാടികളുടെ പ്രത്യേകിച്ച് പഠന പെര്‍മിറ്റ് സംവിധാനത്തിന്റെ സൂക്ഷ്മപരിശോധനയ്ക്കിടെയാണ് ഈ മാറ്റങ്ങള്‍ വരുന്നത്. അപേക്ഷകളില്‍ കുത്തനെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. വഞ്ചനാപരമായ സ്വീകാര്യതാ കത്തുകളും അനധികൃത താമസങ്ങളും സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതുള്‍പ്പെടെ പഠന പെര്‍മിറ്റുകളുടെ ദുരുപയോഗം തടയാന്‍ ഫെഡറല്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു.
ദുരുപയോഗം തടയുന്നതിനപ്പുറം പുതുക്കിയ നിയന്ത്രണങ്ങള്‍ വിശാലമായ സുരക്ഷാ ലക്ഷ്യങ്ങളെയും പിന്തുണയ്ക്കുന്നു. ഒരു വ്യക്തിയുടെ അംഗീകൃത കാലയളവ് കഴിഞ്ഞാലോ ഒരു പെര്‍മിറ്റ് നഷ്ടപ്പെട്ടിരിക്കുകയാണെങ്കിലോ മോഷ്ടിക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്താലും ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ രേഖകള്‍ റദ്ദാക്കാന്‍ കഴിയും. യഥാര്‍ഥ യാത്രക്കാര്‍ക്കും തൊഴിലാളികള്‍ക്കും സുഗമമായി രാജ്യത്ത് പ്രവേശിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കി കര്‍ശനമായ അതിര്‍ത്തി നിയന്ത്രണങ്ങള്‍ നിലനിര്‍ത്താനുള്ള കാനഡയുടെ ശ്രമങ്ങളുമായി ഇത് യോജിക്കുന്നു.
ഐആര്‍സിസി ഇമിഗ്രേഷന്‍ പ്രക്രിയകള്‍ പരിഷ്‌കരിക്കുന്നതും എന്‍ഫോഴ്സ്മെന്റ് മെച്ചപ്പെടുത്തുന്നതിനായി നടപടികള്‍ തുടര്‍ന്നും നിര്‍വഹിക്കും. താത്ക്കാലിക താമസ പരിപാടികളുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അതിര്‍ത്തികള്‍ സുരക്ഷിതമാക്കാനുള്ള കാനഡയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഏറ്റവും പുതിയ നടപടികള്‍.
