കാനഡയിലെ വിന്‍ഡ്‌സറില്‍ ആദ്യമായി സെറാഫിം പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മാമാങ്കം

കാനഡയിലെ വിന്‍ഡ്‌സറില്‍ ആദ്യമായി സെറാഫിം പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മാമാങ്കം


വിന്‍ഡ്‌സര്‍: സെറാഫിം സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന സെറാഫിം പ്രീമിയര്‍ ലീഗ് ഇന്റര്‍ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ 6-ാം തിയ്യതി ശനിയാഴ്ച രാവിലെ 7 മണി മുതല്‍ വിന്‍ഡ്‌സറില്‍ അരങ്ങേറും. ഒന്റാറിയോയില്‍ ഉള്ള വിവിധ സഭകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റ് കായിക ആവേശത്തിനും സഹോദര്യ സൗഹൃദത്തിനും വേദിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

ക്രിക്കറ്റ് പ്രേമികള്‍ക്കും വിശ്വാസിസമൂഹത്തിനും ഒരുപോലെ ആവേശം പകരുന്ന ഈ മത്സരമാമാങ്കത്തിലേക്ക് ഹൃദയപൂര്‍വം സംഘാടകര്‍ സ്വാഗതം ചെയുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഷെബു തരകന്‍ 4379900501, ബെഞ്ചമിന്‍ തോമസ് 5149732488 എന്നിവരുമായി ബന്ധപ്പെടുക.