ഹോര്‍മുസിലേക്ക്‌ ജെറ്റുകളും ഡ്രോണുകളും അയയ്‌ക്കാന്‍ യു.കെ

ഹോര്‍മുസിലേക്ക്‌ ജെറ്റുകളും ഡ്രോണുകളും അയയ്‌ക്കാന്‍ യു.കെ


ലണ്ടന്‍: ഹോര്‍മുസ്‌ കടലിടുക്കിന്റെ സുരക്ഷയ്‌ക്ക്‌ ജെറ്റുകളും ഡ്രോണുകളും മൈനുകള്‍ കണ്ടെത്താനുള്ള ഉപകരണങ്ങളും അയയ്‌ക്കാന്‍ ബ്രിട്ടന്‍ പദ്ധതിയിടുന്നു. രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയം പ്രസ്‌താവനയില്‍ അറിയിച്ചതാണ്‌ ഇക്കാര്യം. ഹോര്‍മുസ്‌ കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ നീക്കം സുഗമമാക്കാനും അവയുടെ ആത്മവിശ്വാസം പുനഃസ്ഥാപിക്കുന്നതിനുമായി തികച്ചും പ്രതിരോധ അടിസ്ഥാനത്തിലുള്ള ബഹുരാഷ്ട്ര പദ്ധതിയാണിതെന്ന്‌ മന്ത്രാലയം വ്യക്തമാക്കി. ജലപാതയിലൂടെയുള്ള ഗതാഗതത്തിന്‌ സഹായം നല്‍കാന്‍ യു.എസ്‌ മറ്റ്‌ രാജ്യങ്ങളോട്‌ അഭ്യര്‍ത്ഥിച്ചിരുന്നു.
വാഷിംഗ്‌ടണും ടെഹ്‌റാനും സ്ഥിരമായ വെടിനിര്‍ത്തലിന്‌ സമ്മതിച്ചാല്‍ കടലിടുക്ക്‌ തുറക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാമെന്ന്‌ ബ്രിട്ടന്‍ അറിയിച്ചിരുന്നു. ഇറാന്‍ ജലപാത അടച്ചതിന്‌ ശേഷം ഉണ്ടായിട്ടുള്ള മൈനുകള്‍ ഉള്‍പ്പെടെയുള്ള ഭീഷണികളെ യു.കെ അയയ്‌്‌ക്കുന്ന ഉപകരണങ്ങള്‍ കൊണ്ട്‌ നിര്‍വീര്യമാക്കാനാകുമെന്ന്‌ മന്ത്രാലയം പറഞ്ഞു. ജലപാതയുടെ സുരക്ഷയ്‌ക്കായി ഒരു യുദ്ധക്കപ്പല്‍ അയയ്‌ക്കുമെന്ന്‌ യു.കെ നേരത്തെ അറിയിച്ചിരുന്നു