സോണിയാ ​ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സോണിയാ ​ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


ന്യൂഡൽഹി: മുതി‍‌ർന്ന കോൺ​ഗ്രസ് നേതാവ് സോണിയാ ​ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​ഗുരു​ഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നേത്ര ചികിത്സയുടെ ഭാ​ഗമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് സൂചന. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ മാർച്ചിൽ അണുബാധയെ തുടർന്നും ജനുവരിയിൽ ശ്വാസകോശ സംബന്ധമായ രോ​ഗത്തെ തുടർന്നും സോണിയാ ​ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.