തണല്‍ കാനഡ 'തണല്‍ സന്ധ്യ 2025' ടിക്കറ്റ് പ്രകാശനം നടന്നു

തണല്‍ കാനഡ 'തണല്‍ സന്ധ്യ  2025' ടിക്കറ്റ് പ്രകാശനം നടന്നു


ടൊറന്റോ: തണല്‍ കാനഡ ഒരുക്കുന്ന മെഗാ മ്യൂസിക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം ''തണല്‍ സന്ധ്യ 2025''ന്റെ ടിക്കറ്റ് വിതരണം ആദ്യ ടിക്കറ്റ് പ്രസിഡന്റ് ജോഷി കൂട്ടുമ്മേല്‍ മെഗാ സ്‌പോണ്‍സറായ കാനഡയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇതിഹാസമായി മാറികൊണ്ടിരിക്കുന്ന പ്രശാന്ത് വിജയരാജന്‍ പിള്ളക്കു നല്‍കി് ഉദ്ഘാടനം   ചെയ്തു. ഗ്രാന്റ് സ്‌പോണ്‍സര്‍ ആയ സി-നേഷന്‍, സി -നോട്ട് സി ഇ ഒ സിനോ നടുവിലേക്കൂറ്റ്, ഗോള്‍ഡ് സ്‌പോണ്‍സറായ അലന്‍ ജോ-ഇന്‍സ്ലൈഫ് ഇന്‍ഷുറന്‍സ് എന്നിവര്‍ സന്നിഹിതരായിരുന്നു. 

തണല്‍ കാനഡയുടെ പ്രവര്‍ത്തനങ്ങള്‍ക്കും മെഗാ ഷോക്കും എല്ലാവിധ ആശംസയും സപ്പോര്‍ട്ടും നേര്‍ന്നു. കാനഡയിലെ റീട്ടയ്ല്‍ പ്രമുഖരായ റോയല്‍ കേരള ഫുഡ്സും ഈ പ്രോഗ്രാമിന്റെ ഗോള്‍ഡ് സ്‌പോണ്‍സര്‍ ആണ്.

പ്രസ്തുത ചടങ്ങില്‍ പ്രസിഡന്റ് ജോഷി കൂട്ടുമ്മേല്‍ തണല്‍ കാനഡയുടെ പ്രവര്‍ത്തനത്തെക്കുറിച്ചു വിവരിക്കുകയും ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. ജനറല്‍ സെക്രട്ടറി പോള്‍ ജോസഫ് തണല്‍സന്ധ്യ  2025നെ കുറിച്ച് വിവരിക്കുക ഉണ്ടായി. തണല്‍ കാനഡ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ജോസ് തോമസ് തണല്‍ സന്ധ്യ-2025ന്റെ സ്‌പോണ്‍സേഴ്സിനെ പരിചയപ്പെടുത്തുകയും ജോണ്‍സണ്‍ ഇരിമ്പന്‍ തണലിനു ലഭിച്ച വിവിധ അവാര്ഡുകളെ കുറിച്ചു വിവരിക്കുകയും ജോസഫ് ഒലേടത്തു നന്ദി പറയുകയും ചെയ്തു. 

തണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേഴ്സും തണല്‍ മെംബേഴ്സും പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തു. തണല്‍ കാനഡയുടെ മീഡിയ പാര്‍ട്ണര്‍ അനീഷ് മാറാമറ്റത്തിന്റെ നേതൃത്വത്തിലുള്ള സി-മലയാളം ചാനല്‍ പ്രോഗ്രാം ലൈവ് സ്ട്രീം ചെയുകയുണ്ടായി. കാനഡയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ ആയ സംഗമം, കനേഡിയന്‍ താളുകള്‍, എം സി ന്യൂസ്, ക്യാന്‍ മലയാളി, ആഹാ റേഡിയോ, മധുരഗീതം റേഡിയോ, ഏഷ്യാനെറ്റ് എന്നിവരുട സഹകരണം വളരെ പ്രശംസ അര്‍ഹിക്കുന്നു.

അത്താഴ വിരുന്ന് ഉള്‍പ്പടെ ഒരുക്കുന്ന ഈ മെഗാ ഇവന്റിന്റെ ടിക്കറ്റ് നിരക്ക്  മുതിര്‍ന്നവര്‍ക്ക് 20 ഡോളറും കുട്ടികള്‍ക്കു 15 ഡോളറും ആയിരിക്കുമെന്ന്  സംഘാടകര്‍ അറിയിച്ചു. 2025 മെയ് മൂന്നാം തിയ്യതി ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് സ്‌കാര്‍ബൊറോ സെയിന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ കാത്തോലിക് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന ഈ കലാ സാംസ്‌കാരിക സമ്മേളനത്തിലേക്ക് സഹൃദയരായ എല്ലാ നല്ല വ്യക്തികളെയും കുടുംബങ്ങളെയും  ഹാര്‍ദ്ദവമായ്  സ്വാഗതം ചെയ്യുന്നു. 

ദാരിദ്ര്യത്താലും രോഗത്താലും ദുരിതമനുഭവിക്കുന്ന നിര്‍ധനര്‍ ആയവര്‍ക്ക് ജാതി മത വര്‍ണ്ണ വ്യതാസം ഇല്ലാതെ കൈത്താങ്ങൊരുക്കുന്ന തണല്‍ കാനഡ, കാനഡയിലെ ഏറ്റവും അറിയപ്പെടുന്ന നോണ്‍ പ്രോഫിറ്റബിള്‍ ഓര്‍ഗനൈസേഷനുകളില്‍ ഒന്നാണ്. തണല്‍ കാനഡയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ മെഗാ പ്രോഗ്രാമില്‍ പങ്കെടുത്ത് വന്‍ വിജയം ആക്കാന്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 647 856 9965,416 877 2763,6478953078,647721 5770, Email:thanalcanada@gmail.com. website:www.thanalcanada.com

തണല്‍ കാനഡ \'തണല്‍ സന്ധ്യ  2025\' ടിക്കറ്റ് പ്രകാശനം നടന്നു