ടൊറന്റോ കോണ്ടോ വില്‍പ്പന 75 ശതമാനം കുറഞ്ഞു; നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടുന്നു

ടൊറന്റോ കോണ്ടോ വില്‍പ്പന 75 ശതമാനം കുറഞ്ഞു; നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടുന്നു


ടൊറന്റോ: നിക്ഷേപകര്‍ക്ക് ലാഭമോ പണമോ നഷ്ടപ്പെടുന്ന വിധത്തില്‍ കാനഡയിലെ രണ്ട് പ്രധാന വിപണികളില്‍ കോണ്ടോമിനിയം വില്‍പ്പന ഇടിഞ്ഞതായി കാനഡ മോര്‍ട്ട്‌ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്‍ (സി എം എച്ച് സി) മുന്നറിയിപ്പ്.

2022 മുതല്‍ 2025ന്റെ ആദ്യ പാദം വരെ ടൊറന്റോയെല്‍ 75 ശതമാനവും വാന്‍കൂവറില്‍ 37 ശതമാനവുമാണ് കോണ്ടോ വില്‍പ്പന കുറഞ്ഞതെന്ന് സി എം എച്ച് സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുറഞ്ഞ പലിശ നിരക്കുകളായതിനാല്‍ വാങ്ങാന്‍ താത്പര്യമുള്ളവരെ അതിനും നിക്ഷേപം ആഗ്രഹിക്കുന്നവരെ നിക്ഷേപിക്കാനും വീടുകളുടെ നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നതിനാലും 2022 വരെ കോണ്ടോ വിപണി കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ പലിശ നിരക്ക് ഉയര്‍ന്നതോടെ വാങ്ങുന്നവര്‍ക്ക് താങ്ങാനാവാത്ത വിലയും നിക്ഷേപകര്‍ക്ക് വരുമാനക്കുറവും ആയതോടെ കാര്യങ്ങള്‍ മാറുകയായിരുന്നു. അതോടൊപ്പം താരിഫ് തര്‍ക്കം മൂലമുണ്ടായ അനിശ്ചിതത്വവും ആവശ്യകതയില്‍ കുറവുണ്ടാക്കിയതായി സി എം എച്ച് സി റിപ്പോര്‍ട്ടില്‍ പറയുന്നു. യൂണിറ്റ് പൂര്‍ത്തിയാകുമ്പോള്‍ നേരത്തെ വാങ്ങിയതിനേക്കാള്‍ കുറഞ്ഞ മൂല്യമാണെങ്കില്‍ നിക്ഷേപകര്‍ക്ക് ധനസഹായം ലഭിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടായി.

ടൊറന്റോയിലെ നിക്ഷേപകര്‍ക്ക് അടുത്തിടെ കൈവശപ്പെടുത്തിയ പുതിയ കോണ്ടോ യൂണിറ്റുകളുടെയും പുനര്‍വില്‍പ്പന വിപണിയിലെ സമാനമായവയുടെയും വിലയെ അടിസ്ഥാനമാക്കിയാല്‍ 2024 അവസാനത്തോടെ നിര്‍മ്മാണത്തിന് മുമ്പുള്ള ഘട്ടത്തില്‍ ആറ് ശതമാനം വരെ മൂലധന നഷ്ടം നേരിടേണ്ടി വന്നതായി ദേശീയ ഭവന ഏജന്‍സി കണക്കാക്കുന്നു. 

കോണ്ടോകളുടെ സാമ്പത്തിക സ്ഥിതി ഉടന്‍ മെച്ചപ്പെടുമെന്ന് സിഎംഎച്ച്‌സി പ്രതീക്ഷിക്കുന്നില്ല.

നിലവില്‍ ടൊറന്റോയില്‍ നിര്‍മ്മാണത്തിന് മുമ്പുള്ള ഇന്‍വെന്ററി 2022ലെ ആദ്യ പാദത്തേക്കാള്‍ 14 ശതമാനം കൂടുതലാണ്. മാത്രമല്ല നിലവിലെ ഡീലുകളുടെ വേഗതയില്‍ വില്‍ക്കാന്‍ ഏകദേശം ആറ് വര്‍ഷമെടുക്കും. ്അതോടൊപ്പം 2024ല്‍  ടൊറന്റോയിലും വാന്‍കൂവറിലും റെക്കോര്‍ഡ് എണ്ണം കോണ്ടോമിനിയം അപ്പാര്‍ട്ടുമെന്റുകള്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്തു. ഇതിന്റെ ഫലമായി, ഇന്‍വെന്ററിയിലെ വര്‍ധനവും വില്‍പ്പനയിലെ ഇടിവും ടൊറന്റോയിലെ പുനര്‍വില്‍പ്പന വിലയില്‍ 13.4 ശതമാനവും വാന്‍കൂവറില്‍ 2.7 ശതമാനവും കുറവുണ്ടാക്കി.

2022 മുതല്‍ 15, 12 ശതമാനം വളര്‍ച്ച കൈവരിച്ച ശരാശരി വാടകയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടൊറന്റോയിലെയും വാന്‍കൂവറിലെയും ചെലവ് 24, 29 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

സാഹചര്യം വഷളായതോടെ നിര്‍മ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ 70 ശതമാനം പരിധി കൈവരിക്കാന്‍ പ്രീ-സെയില്‍സില്‍ സാധിക്കാതെ വന്നതോടെ 2025ന്റെ തുടക്കത്തില്‍ ബില്‍ഡര്‍മാര്‍ പദ്ധതികള്‍ റദ്ദാക്കി.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ പദ്ധതികള്‍ റദ്ദാക്കിയത് ഭവന ക്ഷാമം വഷളാക്കാനാണ് സാധ്യതയെന്നാണ് ഭവന ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നത്.

'തല്‍ഫലമായി, പദ്ധതി റദ്ദാക്കലുകളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ കുറവും സമീപകാലത്ത് തുടരാന്‍ സാധ്യതയുണ്ട്, ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഭവന വിതരണം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നു,' സിഎംഎച്ച്‌സി റിപ്പോര്‍ട്ടില്‍ പറഞ്ഞു.

താങ്ങാവുന്ന വീടുകളുടെ കുറവ് നികത്താന്‍ 2030ഓടെ കാനഡ ഏകദേശം മൂന്നര ദശലക്ഷം അധിക യൂണിറ്റുകള്‍ നിര്‍മ്മിക്കേണ്ടതുണ്ടെന്ന് ദേശീയ ഭവന ഏജന്‍സി കണക്കാക്കുന്നു.

ടൊറന്റോ കോണ്ടോ വില്‍പ്പന 75 ശതമാനം കുറഞ്ഞു; നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടുന്നു