അജയകുമാര്‍

അജയകുമാര്‍

ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ സംഘാടകനും ഡാളസ് മലയാളികള്‍ക്കിടയില്‍ സജീവ സാന്നിധ്യവുമായിരുന്ന അജയകുമാര്‍ (70) അന്തരിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി ചികിത്സയിലായിരുന്നു. ഡാളസ് സൗഹൃദ വേദിയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ സംഘടനയുടെ പ്രാരംഭ ഘട്ടം മുതല്‍ പ്രവര്‍ത്തിച്ചു സംഘടനക്ക് ഊര്‍ജം പകര്‍ന്നു കൊടുത്ത മികച്ച സംഘടകനായിരുന്നു. ചെറുപ്പത്തില്‍ തന്നെ കലാ- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തു നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു. കേരളത്തില്‍ തലവടി പഞ്ചായത്ത് ജനപ്രതിനിധിയായി സേവനം അനുഷ്ഠിക്കവെ ഗള്‍ഫില്‍ ഉദ്യോഗാര്‍ഥം പോകേണ്ടി വന്നു. തുടന്ന് 2002-ല്‍ അമേരിക്കയിലേക്ക് കുടിയേറുകയും ചെയ്തു. ഡാലസില്‍ സ്ഥിര താമസാക്കിയ അജയകുമാര്‍ കേരള അസോസിയേഷന്‍, കെ എല്‍ എസ്, അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ സാംസ്‌കാരിക സമിതികളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഡാലസില്‍ മലയാളി സ്‌നേഹിതരുടെ വലിയൊരു ചങ്ങാതി വലയം വാര്‍ത്തെടുത്ത ഇദ്ദേഹം 2012-ല്‍ ഏഴു സുഹൃത്തുക്കളുമായി രൂപീകരിച്ച സംഘടനയാണ് ഡാളസ് സൗഹൃദ വേദി. 700ല്‍ പരം അംഗങ്ങള്‍ ഉള്‍കൊള്ളുന്ന ഈ സംഘടനക്ക് എല്ലാവിധ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി കൊണ്ടിരുന്നത് അജയകുമാറായിരുന്നു. ഭാര്യ: രേണു അജയ്. മക്കള്‍: ആര്യ അജയ്, അഖില്‍ അജയ്. പൊതു ദര്‍ശനവും ശവസംസ്‌കാരവും പിന്നീട്.