അജു വാരിക്കാടിന്റെ പിതാവ് ജോണ്‍ പി ഏബ്രഹാം ഹൂസ്റ്റണില്‍ അന്തരിച്ചു

അജു വാരിക്കാടിന്റെ പിതാവ് ജോണ്‍ പി ഏബ്രഹാം ഹൂസ്റ്റണില്‍ അന്തരിച്ചു

ഹൂസ്റ്റണ്‍: പ്രമുഖ മാധ്യമ പ്രവത്തകനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ട്രഷററും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (മാഗ്) മുന്‍ പി ആര്‍ ഓയും ഫോമാ സതേണ്‍ റീജിയന്‍ കോണ്‍സുലര്‍ അഫയേഴ്‌സ് ചെയറുമായ അജു ജോണ്‍ വാരിക്കാടിന്റെ പിതാവ് തിരുവല്ല വാരിക്കാട് കല്ലൂര്‍മഠം പുതുപ്പറമ്പില്‍ ജോണ്‍ പി ഏബ്രഹാം (തമ്പാന്‍- 76) ഹൂസ്റ്റണില്‍ അന്തരിച്ചു. ഭാര്യ ഇടനാട് തയ്യില്‍ അന്നമ്മ (എല്‍സി). പരേതന്‍ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകാംഗമാണ്. മക്കള്‍: അജു വാരിക്കാട് (ഹൂസ്റ്റണ്‍), അഞ്ജു (ഡിട്രോയിറ്റ്). മരുമക്കള്‍: ജോപ്പി (ഹൂസ്റ്റണ്‍) ജയ്മോന്‍ (ഡിട്രോയിറ്റ്). സംസ്‌കാരം പിന്നീട് ഹൂസ്റ്റണില്‍ നടത്തും ഐപിസിഎന്‍എ പ്രവര്‍ത്തകര്‍ അജുവിന്റെ ഭവനത്തില്‍ എത്തി അനുശോചനം അറിയിച്ചു. ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡണ്ട് സൈമണ്‍ വളാച്ചേരില്‍, നാഷനല്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ മാത്യു വര്‍ഗീസ് (ഫ്‌ളോറിഡ), നാഷണല്‍ വൈസ് പ്രസിഡണ്ട് അനില്‍ ആറന്മുള എന്നിവര്‍ അനുശോചന സന്ദേശം അറിയിച്ചു.