ഡാളസില്‍ ബൈക്ക് അപകടത്തില്‍ മരിച്ച ആല്‍വിന്‍ രാജന്റെ സംസ്‌കാരം മാര്‍ച്ച് 22ന്

ഡാളസില്‍ ബൈക്ക് അപകടത്തില്‍ മരിച്ച ആല്‍വിന്‍ രാജന്റെ സംസ്‌കാരം മാര്‍ച്ച് 22ന്

ഡാളസ്: മാര്‍ച്ച് 16 ശനിയാഴ്ച പുലര്‍ച്ചെ ഡാളസില്‍ ബൈക്ക് അപകടത്തില്‍ മരിച്ച മലയാളി യുവാവ് ആല്‍വിന്‍ രാജന്റെ (31) പൊതുദര്‍ശനവും സംസ്‌കാര ശുശ്രുഷയും മാര്‍ച്ച് 22 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ മെസ്‌കിറ്റിലുള്ള ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ നടക്കും. ആലപ്പുഴ ജില്ലയില്‍ കൃഷ്ണപുരം കാപ്പില്‍ കിഴക്കേതില്‍ ആലുംമൂട്ടില്‍ നഗരൂര്‍ വീട്ടില്‍ രാജന്‍- വല്‍സമ്മ ഏബ്രഹാം ദമ്പതികളുടെ മൂത്ത മകനായിരുന്നു ആല്‍വിന്‍. ഡാളസ് ശാരോന്‍ ഫെലോഷിപ്പ് സഭാ അംഗമായിരുന്നു. ആമസോണ്‍ കമ്പനിയുടെ ജീവനക്കാരനായിരുന്ന ആല്‍വിന്‍ ജോലി കഴിഞ്ഞ് മടങ്ങവെയാണ് അപകടം സംഭവിച്ചത്. ആരന്‍ ഏബ്രഹാം ഏക സഹോദരനാണ്.