ജോജോ ജോസഫ് തെള്ളിയില്‍

ജോജോ ജോസഫ് തെള്ളിയില്‍

ഫിലാഡല്‍ഫിയ: ജോജോ ജോസഫ് തെള്ളിയില്‍ (47) ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു. ഭാര്യ: ഡഫിന മക്കള്‍: നിയ ജോജോ, നേഹ ജോജോ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ചര്‍ച്ചിലെ സെന്റ് സെബാസ്റ്റ്യന്‍ ഫാമിലി യൂണിറ്റിലെ ജോസഫ് തോമസിന്റെയും ഗ്രേസമ്മ ജോസഫിന്റെയും മകനാണ്. സഹോദരങ്ങള്‍: ജിജിമോള്‍ കളപ്പറമ്പത്ത്, സോജപ്പന്‍ ജോസഫ്, സുമം ബെന്നി. പൊതുദര്‍ശനം: ഏപ്രില്‍ 24ന് ബുധനാഴ്ച രാവിലെ 8:00 മുതല്‍ ആരംഭിക്കും. 8:30 മുതല്‍ ഫൊറോന പള്ളി വികാരി റവ. ഡോ. ജോര്‍ജ് ദാനവേലിലില്‍, റവ. ഫാ. ജോണ്‍ മേലേപ്പുറം (വികാരി ജനറല്‍-സെന്റ് തോമസ് സീറോ മലബാര്‍ എപ്പാര്‍ക്കി, ഷിക്കാഗോ), റവ. ഫാ. ജോണ്‍കുട്ടി ജോര്‍ജ് പുലിശ്ശേരി (ഫൊറോന വികാരി-സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന കാത്തലിക് ചര്‍ച്ച്, ഹൂസ്റ്റണ്‍) എന്നിവരുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും സംസ്‌കാര ശുശ്രൂഷകളും നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിക്ക് റിസ്റക്ഷന്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും. (Resurrection Cemetery, 5201 Hulmeville Road, Bensalem, Pennsylvania 19020)