അന്നമ്മ ഈപ്പച്ചന്‍
ടൊറന്റോ: ടൊറന്റോ മലയാളി സമാജം തുടക്ക കാലം മുതല്‍ അംഗമായിരുന്ന അന്നമ്മ ഈപ്പച്ചന്‍ (ആലീസ്- 82) നിര്യാതയായി. ഭര്‍ത്താവ്: എടിച്ചെറിയ ഈപ്പച്ചന്‍. മക്കള്‍: ആഷ്‌ലി ഈപ്പച്ചന്‍ (പ്രിയ), അലക്‌സ് ഈപ്പച്ചന്‍. മരുമകള്‍: ജെന്നിഫര്‍.
സമാജത്തിന്റെ ധനശേഖരണാര്‍ഥം സംഘടിപ്പിച്ച വിവിധ സാംസ്‌ക്കാരിക പരിപാടികളില്‍ നാടകം, നൃത്തം തുടങ്ങിയ സാംസ്‌ക്കാരിക പരിപാടികളില്‍ അന്നമ്മ ഈപ്പച്ചന്‍ സജീവമായി പങ്കെടുത്തിരുന്നു.
വിസിറ്റേഷന്‍ ഏപ്രില്‍ നാലിന് വൈകിട്ട് മൂന്നു മുതല്‍ നാലുവരെ അടുത്ത ബന്ധുക്കള്‍ക്കും വൈകിട്ട് നാലു മുതല്‍ എട്ടു വരെ ഫ്യൂണറല്‍ സര്‍വീസുകളും വിസിറ്റേഷനും ഗ്ലെന്‍ ഓക്‌സ് ഫ്യൂണറല്‍ ഹോം ആന്റ് സെമിത്തേരിയില്‍ നടക്കും. ഏപ്രില്‍ അഞ്ചിന് രാവിലെ എട്ടര മുതല്‍ 10 വരെ വിസിറ്റേഷനും സംസ്‌ക്കാര ചടങ്ങുകള്‍ പത്തു മണിക്കും സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ടൊറന്റോയിലും നടക്കും.