മറിയാമ്മ കുര്യന്‍
ന്യൂയോര്‍ക്ക്: ദീര്‍ഘകാലയായി ന്യൂയോര്‍ക്കില്‍ താമസിക്കുന്ന മറിയാമ്മ കുര്യന്‍ വാളിപ്ലാക്കല്‍ (88) നിര്യാതയായി. പാലാ എടപ്പാടി വാളിപ്ലാക്കല്‍ പരേതരായ കുര്യന്‍- മറിയം ദമ്പതികളുടെ മകളായ മറിയാമ്മ എഴുപതുകളിലാണ് അമേരിക്കയില്‍ എത്തിയത്. ദീര്‍ഘകാലം വിവിധ ഹോസ്പിറ്റലുകളില്‍ നേഴ്സ് ആയി ജോലി ചെയ്തിട്ടുള്ള മറിയാമ്മ കുറച്ചുനാളായി വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.
ബ്രോങ്ക്‌സ് സെയിന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ഇടവകയിലെ സജീവ അംഗമായിരുന്നു.
സഹോദരങ്ങള്‍: പരേതയായ റോസമ്മ, അച്ചാമ്മ, പരേതയായ ത്രേസ്യാമ്മ, ഏലിയാമ്മ തേവാരില്‍, കുര്യന്‍ വാളിപ്ലാക്കല്‍, മാത്യു വാളിപ്ലാക്കല്‍, ജോസഫ് വാളിപ്ലാക്കല്‍, പരേതനായ തോമസ് വാളിപ്ലാക്കല്‍ (ന്യൂയോര്‍ക്ക്), സെബാസ്റ്റ്യന്‍ വാളിപ്ലാക്കല്‍, സ്‌കറിയാ വാളിപ്ലാക്കല്‍.
വ്യൂവിങ് സര്‍വീസ് ഡിസംബര്‍ 1-ാം തിയ്യതി തിങ്കളാഴ്ച വൈകുന്നേരം 4 മുതല്‍ 8 മണി വരെ. സിനാട്ര മെമ്മോറിയല്‍ ഹോം, യോങ്കേഴ്സ്
സംസ്‌ക്കാര ശുശ്രുഷകള്‍ ഡിസംബര്‍ 3-ാം തിയ്യതി ബുധനാഴ്ച രാവിലെ 10 മണിക്ക് ബ്രോങ്ക്‌സ് സെയിന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തില്‍ ആരംഭിച്ചു വൈറ്റ് പ്ലൈന്‍സിലുള്ള മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ നടത്തപ്പെടും.