പാസ്റ്റര്‍ എന്‍ സി വര്‍ക്കി
ഷിക്കാഗോ: ദീര്‍ഘകാലം ഷിക്കാഗോ ഐപിസി ഹെബ്രോന്‍ സഭയിലെ അംഗവും ശുശ്രൂഷാ സഹായിയുമായിരുന്ന പാസ്റ്റര്‍ എന്‍ സി വര്‍ക്കി (തങ്കച്ചന്‍- 82) കേരളത്തില്‍ നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വടശ്ശേരികരയില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. നെടിയ കാലായില്‍ കുടുംബാംഗമാണ്.
ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ വിവിധ സഭകളില്‍ കഴിഞ്ഞ 52 വര്‍ഷം സഭാ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏലിയാമ്മ വര്‍ക്കിയാണ് ഭാര്യ. ഫെയ്ത്ത് റോയി ഇട്ടിച്ചെറിയ (ഷിക്കാഗോ), സാം വര്‍ഗീസ് (ന്യൂജേഴ്സി), എന്നിവര്‍ മക്കളും ഇവാ റോയി ഇട്ടിച്ചെറിയ (ഷിക്കാഗോ), സനു വര്‍ഗീസ് (ന്യൂജേഴ്സി) എന്നിവര്‍ മരുമക്കളുമാണ്.
ശവസംസ്‌കാരം ഫെബ്രുവരി 7ന് വടശ്ശേരിക്കര പെഴുംമ്പാറ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തില്‍ നടക്കും.