സ്റ്റീഫന്‍ എടാട്ടുകുന്നേലിന്റെ സംസ്‌ക്കാരം ഏഴിന്
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ അന്തരിച്ച ഉഴവൂര്‍ സ്വദേശി സ്റ്റീഫന്‍ എടാട്ടുകുന്നേലിന്റെ (88) സംസ്‌ക്കാര ചടങ്ങുകള്‍ മാര്‍ച്ച് 6, 7 തിയ്യതികളില്‍ നടക്കും. ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് പള്ളിയുടെ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച സ്റ്റീഫന്‍ എടാട്ടുകുന്നേല്‍ ക്‌നാനായ ഹോംസിലെ ആദ്യകാല താമസക്കാരില്‍ ഒരാളായിരുന്നു.
മാര്‍ച്ച് ആറിന് വൈകിട്ട് അഞ്ച് മണി മുതല്‍ ഒന്‍പത് വരെ ഹൂസ്റ്റണ്‍ ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ പൊതുദര്‍ശനം നടക്കും. ഏഴാം തിയ്യതി രാവിലെ 10 മുതല്‍ 11 മണി വരെ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍് പൊതുദര്‍ശനം. തുടര്‍ന്ന് ദിവ്യബലിയും പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കും ശേഷം ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും.
ഭാര്യ: മറിയാമ്മ (ഉഴവൂര്‍ പാലക്കുന്നേല്‍ കുടുംബാംഗം). മക്കള്‍: മീനു, രാജു, റെജി. മരുമക്കള്‍: റെജി, അനില, ജീന. പിതാവ്: ഉഴവൂര്‍ എടാട്ടുകുന്നേല്‍ പരേതനായ മാത്യു. മാതാവ്: പരേതയായ മറിയം. സഹോദരങ്ങള്‍: പരേതരായ അന്നമ്മ കരനാട്ട്, തോമസ് എടാട്ടുകുന്നേല്‍, മത്തായി എടാട്ടുകുന്നേല്‍, ലൂക്ക എടാട്ടുകുന്നേല്‍, മറിയാമ്മ മാത്യു മാവേലില്‍, ജോണ്‍ എടാട്ടുകുന്നേല്‍.