ആനി വര്‍ക്കി
കോലഞ്ചേരി: കോതമംഗലം പൂക്കുന്നേല്‍ ജിമ്മിസജോസഫിന്റെ (റിട്ട.ഓഫീസര്‍, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, കൊച്ചി) ഭാര്യ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് ബോട്ടണി വകുപ്പ് മുന്‍ മേധാവി ആനി വര്‍ക്കി(68) അന്തരിച്ചു. മുന്‍ മന്ത്രി കെ.സി ജോസഫിന്റെ ഭാര്യാസഹോദരിയാണ്.
സംസ്‌കാരം കോലഞ്ചേരിയിലെ വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം കോതമംഗലം സെന്റ് മേരീസ് യാക്കോബായ സിറിയന്‍ കത്തീഡ്രലില്‍ (വലിയ പള്ളി)യില്‍ നടത്തി.
മക്കള്‍: ദീപക് ജിമ്മി(എന്‍ജിനിയര്‍ യുഎസ്.) എബി ജിമ്മി(എന്‍ജിനിയര്‍)
മരുമകള്‍: ടാന്യ ദീപക് (അസി. പ്രൊഫ. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി, യുഎസ്).