ജോര്‍ജ് തോമസ്
റാന്നി: ഈട്ടിച്ചുവട് ചെറുക്രത പരേതരായ സി എം തോമസിന്റെയും റേച്ചല്‍ തോമസിന്റെയും മകന് ചെറുകത്ര ജോര്‍ജ് തോമസ് (അച്ചന്‍കുഞ്ഞ്- 88) അന്തരിച്ചു. സംസ്കാരം, നവംബര്‍ 18ന് തിങ്കളാഴ്ച രാവിലെ 7:30ന് ഭവനത്തില്‍ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്കും പൊതുദര്‍ശനത്തിനും ശേഷം ഉച്ചയ്ക്ക് ഒരുമണിയോടുകൂടി റാന്നി അങ്ങാടി ഈട്ടിച്ചുവട് നസ്രേത്ത് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍.
പത്തനംതിട്ട വാഴമുട്ടം പൊയ്കമേലേതില്‍ ഏലിയാമ്മ ജോര്‍ജ് ആണ് ഭാര്യ. ബിനു, ബിനോയി, ബിനോജ്, ബിന്‍സി എന്നിവര്‍ മക്കളും ഷൈനി, സുബി, ബിന്ദു, നെബു എന്നിവര്‍ മരുമക്കളുമാണ്. (എല്ലാവരും യുഎസ്).