ഇടിച്ചാണ്ടി കുറ്റിക്കാട്ട്

ഇടിച്ചാണ്ടി കുറ്റിക്കാട്ട്

എല്‍മോണ്ട്, ന്യു യോര്‍ക്ക്: ആദ്യകാല കുടിയേറ്റക്കാരനായിരുന്ന കുമ്പനാട് കുറ്റിക്കാട്ട് കുടുംബാംഗം ഇടിച്ചാണ്ടി കുറ്റിക്കാട്ട് (84) ന്യൂയോര്‍ക്കിലെ എല്‍മോണ്ടില്‍ അന്തരിച്ചു. അമേരിക്കയില്‍ സ്വകാര്യ കമ്പനികളില്‍ എഞ്ചിനീയറായി കരിയര്‍ ആരംഭിച്ച അദ്ദേഹം ന്യൂയോര്‍ക്ക് സിറ്റി ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഡിവിഷനില്‍ നിന്ന് വിരമിച്ചു. സെന്റ് തോമസ് മാര്‍ത്തോമ്മാ, ചര്‍ച്ച്, യോങ്കേഴ്‌സ്, സെന്റ് ജോണ്‍സ്, മാര്‍ത്തോമ്മാ ചര്‍ച്ച്, ക്വീന്‍ വില്ലേജ് എന്നിവയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു. സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ പള്ളിയിലെ സജീവ അംഗമായിരുന്ന അദ്ദേഹം വര്‍ഷങ്ങളോളം വൈസ് പ്രസിഡന്റ്, ട്രസ്റ്റി, അല്‍മായ നേതാവ്, ഇടവക മിഷന്‍ സെക്രട്ടറി, പ്രാര്‍ത്ഥനാ സംഘം പ്രതിനിധി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 2012-ല്‍ ക്വീന്‍സ് വില്ലേജിലെ സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച് പുനര്‍നിര്‍മിക്കുന്നതിനുള്ള പ്രോജക്ട് മാനേജര്‍മാരില്‍ ഒരാളായും സേവനമനുഷ്ഠിച്ചു. ശോശാമ്മ ഇടിച്ചാണ്ടിയാണ് ഭാര്യ മക്കള്‍ - മറിയാമ്മ റെജു; ഷിബു ഇടിച്ചാണ്ടി മരുമകന്‍ - റെജു തോമസ്; മരുമകള്‍- മഞ്ജു ഇടിച്ചാണ്ടി കൊച്ചുമക്കള്‍- ജോസിയ, എലിസബത്ത്, അലീസ, ഉമ, ഏലിയാസ്, ഇയാന്‍ സഹോദരങ്ങള്‍- പരേതയായ തങ്കമ്മ, മേരിക്കുട്ടി, പരേതനായ മാത്യു കുട്ടി