ഇന്ത്യക്കാരി യുവതി വിമാനത്തില്‍ കുഴഞ്ഞു വീണു മരിച്ചു

ഇന്ത്യക്കാരി യുവതി വിമാനത്തില്‍ കുഴഞ്ഞു വീണു മരിച്ചു

മെല്‍ബണ്‍: മെല്‍ബണില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ക്വാണ്ടാസ് വിമാനത്തില്‍ ഇന്ത്യന്‍ വംശജ മരിച്ചു. വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് ബെല്‍റ്റ് ധരിക്കാന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നാല് വര്‍ഷത്തിന് ശേഷം കുടുംബത്തെ സന്ദര്‍ശിക്കാനുള്ള യാത്ര ചെയ്യവെയാണ് 24കാരിയായ മന്‍പ്രീത് കൗര്‍ മരിച്ചത്. ക്ഷയരോഗ ബാധിതയായിരുന്നുവെന്നാണ് വിവരം. വിമാനത്തില്‍ കയറുന്നതിന് മുമ്പ് കൗറിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ക്യാബിന്‍ ക്രൂവും അടിയന്തര സഹായ സംഘവും ഓടിയെത്തിയെങ്കിലും മന്‍പ്രീതിനെ രക്ഷിക്കാനായില്ല.