ജോണ്‍ സി. വര്‍ഗ്ഗീസ്
ഡാളസ്: തിരുവല്ല മഞ്ഞാടി താഴാംപള്ളം വലിയ പറമ്പില്‍ ജോണ്‍ സി. വര്‍ഗ്ഗീസ് (യോനാച്ചന്‍ - 82) മാര്‍ച്ച് 28 ന് ഡാളസില്‍ നിര്യാതനായി. തിരുവല്ല വെണ്‍പാലയില്‍ കെ.എം. വര്‍ഗ്ഗീസ് - അന്നാമ്മ ദമ്പതികളുടെ മകനായിരുന്നു. 1966-67 വര്‍ഷങ്ങളില്‍ തിരുവല്ല ശാരോന്‍ ബൈബിള്‍ കോളേജിലെ പഠനത്തിന് ശേഷം എവരിഹോം ക്രൂസേഡ് എന്ന സുവിശേഷ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് 1970 ല്‍ ഫിലദല്‍ഫിയ ബെറിയന്‍ ബൈബിള്‍ കോളേജിലെ പഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറി. 1972-ല്‍ മിനിയാപ്പൊലീസ് എ.ജി. ബൈബിള്‍ കോളേജില്‍ ചേര്‍ന്ന് നാലു വര്‍ഷം വേദപഠനം നടത്തി. 1976-ല്‍ ഡാളസിലേക്ക് താമസം മാറിയ ശേഷം യു. എസ്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജീവനക്കാരനായിരുന്നു. ഡാളസ് ഐ.പി.സി. ഹെബ്രോന്‍ സഭയുടെ പ്രാരംഭകാല അംഗമായിരുന്ന ഇദ്ദേഹം സഭയുടെ പ്രഥമ സെക്രട്ടറി എന്ന പദവി അലങ്കരിച്ചു. സഭയുടെ സണ്ടേസ്‌കൂള്‍ അധ്യാപകനായി മുപ്പതില്‍ അധികം വര്‍ഷങ്ങള്‍ സേവനം ചെയ്തു. സംസ്‌കാരം പിന്നീട്.
ഭാര്യ: റേച്ചല്‍ (പൊന്നമ്മ) വര്‍ഗ്ഗീസ്.
മക്കള്‍: റോയി - ജോയ്‌സ് വര്‍ഗ്ഗീസ്, റീന - ലിജോ ഏബ്രഹാം, രൂത്ത് - സെല്‍ബി കുരുവിള.
റിപ്പോര്‍ട്ട്: സാം മാത്യു.