ജോണ്‍സണ്‍ വിജെ ജോണ്‍സണ്‍

ജോണ്‍സണ്‍ വിജെ ജോണ്‍സണ്‍

നോര്‍ത്ത് കരോലിന : ഇലഞ്ഞി (ആലപുരം) കൈപ്പെട്ടിയില്‍, പരേതനായ ഡോ. വി.യു. ജോണിന്റേയും ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹൈസ്‌കൂള്‍ അദ്ധ്യാപികയായിരുന്ന ത്രേസ്യാമ്മയുടെയും മകന്‍ ജോണ്‍സണ്‍ വിജെ ജോണ്‍സണ്‍ (51) അമേരിക്കയില്‍ നിര്യാതനായി. രാമപുരം പള്ളിവാതുക്കല്‍ കുടുംബാംഗമായ ഡോ. ഡെറ്റി ജോണ്‍സണ്‍ (Anesthetist, UNC Rex, Raleigh) ഭാര്യയാണ്. മകള്‍ Kaitlyn Treasa (Brown University -Rhode Isaland) കോളേജ് വിദ്യാര്‍ത്ഥിയാണ്. മകന്‍ ആല്‍ബെന്‍ ഷോണ്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയി ഇംഗ്ളണ്ടിലും തുടര്‍ന്ന് അമേരിക്കയിലും ജോലിചെയ്തിരുന്ന ജോണ്‍സണ്‍ ഇപ്പോള്‍ UNC Rex Hospital Informatics Department -ല്‍ സേവനം അനുഷ്ഠിച്ച് വരുകയായിരുന്നു. ഏതാനും മാസങ്ങളായി അസുഖബാധിതനായിരുന്ന ജോണ്‍സണ്‍ ഹ്യദ്രോഗത്തെ തുടര്‍ന്ന് മരണമടയുകയായിരുന്നു. കുറവിലങ്ങാട് പുളിക്കി, ജയ്‌സണ്‍ തോമസിന്റെ ഭാര്യ നെജിനി സഹോദരിയാണ്. സഹോദരന്‍ ജിഷിന്‍ വി ജോണും ഭാര്യ രമ്യയും ഫിന്‍ലാന്‍ഡില്‍ ജോലിചെയ്യുന്നു. നോര്‍ത്ത്കരോളിനയിലെ ലൂര്‍ദ്ദ്മാതാ സീറോമലബാര്‍ പള്ളിയിലെ സജീവസാന്നിധ്യമായിരുന്ന ജോണ്‍സണ്‍ അവിടുത്തെ മലയാളി അസോസിയേഷനിലും (GCKA) സജീവപ്രവര്‍ത്തകനായിരുന്നു. ജനുവരി 2 വ്യാഴം, 6 PM മുതല്‍ 9 PM വരെ (Lourdes Matha Catholic Church, 1400 Vision Dr. Apex, NC - 27523) പൊതുദര്‍ശനവും തുടര്‍ന്ന് ജനുവരി 3 വെള്ളി, 10 AM ന് സംസ്‌കാരവും നടത്തപ്പെടൂം.