ലൈല അനീഷ്

ലൈല അനീഷ്

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് ഐലാന്‍ഡിയയില്‍ താമസിക്കുന്ന തിരുവനന്തപുരം ഇടവക്കോട് മാമംഗലത്തു അനീഷ് കെ.വിയുടെ ഭാര്യ ലൈല അനീഷ്(61) നിര്യാതയായി. ഇരവിപേരൂര്‍ ചക്കുംമൂട്ടില്‍ പരേതരായ സി. എം. ജോര്‍ജ് മറിയാമ്മ ജോര്‍ജ് ദമ്പതികളുടെ മകളാണ് പരേത. മകന്‍: അബിജിത്, മരുമകള്‍: റിയ, കൊച്ചുമകന്‍: ഇമ്മാനുവേല്‍ സഹോദരര്‍: പരേതനായ വറുഗീസ് മാത്യു, ലിസിയമ്മ വറുഗീസ് (തിരുവല്ല), ജേക്കബ് വറുഗീസ് (യു.എസ്.എ), ജോണ്‍ വറുഗീസ് (ഇരവിപേരൂര്‍), റെജി വറുഗീസ് (യു.എസ്.എ) സംസ്‌കാര ശുശ്രുഷകള്‍ ഒക്ടോബര്‍ 25, 27 (ശനി, തിങ്കള്‍) ദിവസങ്ങളില്‍ ഈസ്‌റ്റേണ്‍ ലോങ്ങ് ഐലന്‍ഡ് ശാലേം മാര്‍ത്തോമ്മ ദേവാലയത്തില്‍ വെച്ചു നടത്തപ്പെടും. ഒക്ടോബര്‍ 25നു ശനിയാഴ്ച വൈകുന്നേരം 5:00 മുതല്‍ 9:00 വരെ ശാലേം മാര്‍ത്തോമ്മ പള്ളിയില്‍ (45 N. Service Road, Dix Hills, NY 11746) ഭൗതിക ശരീരം പൊതു ദര്‍ശനത്തിനു വെക്കുന്നതും ഒക്ടോബര്‍ 27നു തിങ്കളാഴ്ച്ച രാവിലെ 9 മണി മുതല്‍ സംസ്‌കാര ശുശ്രുഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് പൈന്‍ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക് (2030 Wellwood Ave, Farmingdale, NY 11735) സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതുമാണ്. 2010 ല്‍ കുടുംബമായി അമേരിക്കയില്‍ എത്തിയ ലൈല അനീഷ് ന്യൂയോര്‍ക്ക് ശാലേം മാര്‍ത്തോമ്മാ ഇടവകയുടെ സജീവ അംഗമായിരുന്നു. മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന സേവികാസംഘത്തിന്റെ ഓഡിറ്റര്‍, നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ സേവികാ സംഘം സെക്രട്ടറി, ശാലേം സേവികാ സംഘം ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. സേവികാ സംഘം നോര്‍ത്ത് ഈസ്റ്റ് സെന്റര്‍എ സെക്രട്ടറി, ശാലേം മാര്‍ത്തോമ്മ സേവികാ സംഘം സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകള്‍ ശനിയാഴ്ച https://youtube.com/live/gnp9B90Pdfg?feature=share തിങ്കളാഴ്ച https://youtube.com/live/bRf_MZLuF08?feature=share കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെന്‍ 5163105414