മത്തായി ഗീവര്‍ഗീസ്

മത്തായി ഗീവര്‍ഗീസ്

ഫിലഡല്‍ഫിയ: കൊല്ലം നല്ലില പടിപ്പുര വീട്ടില്‍ മത്തായി ഗീവര്‍ഗീസ് (87) ഫിലഡല്‍ഫിയയില്‍ അന്തരിച്ചു. പൊതുദര്‍ശനവും ശുശ്രൂഷകളും ഏപ്രില്‍ അഞ്ചിന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ രാത്രി എട്ട് വരെയും സംസ്‌ക്കാര ശുശ്രൂഷകളും പൊതുദര്‍ശനവും ഏപ്രില്‍ ആറിന് ശനിയാഴ്ച രാവിലെ 8:45 മുതല്‍ 10:45 വരെയും ഫെയര്‍ലെസ് ഹില്‍സിലുള്ള സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നടക്കും. ശുശ്രൂഷകള്‍ക്ക് ശേഷം പതിനൊന്നരയോടെ റോസ്‌ഡേയ്ല്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും. 1990 ജനുവരിയില്‍ അമേരിക്കയിലേക്ക് കുടിയേറിയ മത്തായി ഗീവര്‍ഗീസ് കൊല്ലം നല്ലില പടിപ്പുര വീട്ടില്‍ പരേതനായ ഗീവര്‍ഗീസ് പടിപ്പുരയുടെയും മറിയാമ്മ ഗീവര്‍ഗീസിന്റെയും മകനാണ്. ഭാര്യ: തങ്കമ്മ മത്തായി. മക്കള്‍: വര്‍ഗീസ് മത്തായി (റോയ്), സാമുവല്‍ മത്തായി (റെജി), ഫിലിപ്പ് മത്തായി (ഷാജി), ജോണ്‍ മത്തായി (സാം), ജേക്കബ് മത്തായി (ബിജി). മരുമക്കള്‍: സാറാ വര്‍ഗീസ്, ജൂബി സാമുവല്‍, മഞ്ജു മത്തായി, സിജോ മത്തായി, എബി ജേക്കബ്. സഹോദരങ്ങള്‍: യോഹന്നാന്‍ പടിപ്പുര, ചാക്കോ പടിപ്പുര, ജോണ്‍ പടിപ്പുര, മാത്യു പടിപ്പുര, തോമസ് പടിപ്പുര, പൊടിയമ്മ കുഞ്ഞൂഞ്ഞ്, സാറാമ്മ തങ്കച്ചന്‍, ഓമന രാജന്‍. - രാജു ശങ്കരത്തില്‍