മാത്യു പണിക്കര്‍
മിഷിഗണ്‍: കുണ്ടറ മാറനാട് പുത്തന്‍പുരയില്‍ കുടുംബാംഗമായ മാത്യു പണിക്കര്‍ (90) ഡിട്രോയിറ്റില്‍ അന്തരിച്ചു. പുത്തന്‍പുരയില്‍ പരേതരായ പി എം ഇട്ടി പണിക്കരുടേയും മറിയാമ്മ പണിക്കരുടേയും മകനായ മാത്യു പണിക്കര്‍ ആദ്യകാല പ്രവാസിയും മിഷിഗണ്‍ വാറണ്‍ സിറ്റിയിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളുമാണ്.
പൊതുദര്‍ശനം സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിമുതല്‍ സ്റ്റെര്‍ലിങ് ഹൈറ്റ്‌സിലുള്ള മാന്‍ഡ്‌സിയുക്ക് ആന്‍ഡ് സണ്‍ ഫ്യൂണറല്‍ ഹോമില്‍.
ശവസംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 28 ശനിയാഴ്ച്ച രാവിലെ 7:30 മണിമുതല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ചും തുടര്‍ന്ന് വൈറ്റ് ചാപ്പല്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയിലും നടക്കും.
മാവേലിക്കര തഴക്കര പരേതയായ അന്നമ്മ പണിക്കര്‍ പത്‌നിയാണ്. മക്കള്‍: ഐസക്ക് പണിക്കര്‍, ജയ വര്‍ഗീസ് മരുമകന്‍: എബ്രഹാം വര്‍ഗീസ് കൊച്ചുമകന്‍: ജോനഥന്‍ വര്‍ഗീസ് സഹോദരങ്ങള്‍: കോശി പണിക്കര്‍, മറിയാമ്മ തിമൊത്തിയോസ്, ജോണ്‍ പണിക്കര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് റോജന്‍ പണിക്കര്‍ 419-819-7562.
Report- അലന്‍ ചെന്നിത്തല