മാത്യു തോമസ് വടക്കേക്കുറ്റ്

മാത്യു തോമസ് വടക്കേക്കുറ്റ്

ഡാലസ്: കോട്ടയം വടവാതൂര്‍ വടക്കേക്കുറ്റ് മാത്യു തോമസ് (കുഞ്ഞുഞ്ഞച്ചന്‍- 88) ഡാലസില്‍ അന്തരിച്ചു. മുംബൈ, മസ്‌കറ്റ്, ബഹറിന്‍, ഡാലസ് എന്നിവിടങ്ങളില്‍ ദീര്‍ഘനാള്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചിരുന്നു. കോട്ടയം കഞ്ഞിക്കുഴി പുത്തന്‍പറമ്പില്‍ ഏലിയാമ്മ മാത്യുവാണ് ഭാര്യ. മക്കള്‍: ബാബു മാത്യു, ബിനു ബെന്നി, ബിജു മാത്യു, ബിന്നി മാത്യു (എല്ലാവരും ഡാലസില്‍). മരുമക്കള്‍: മേഴ്‌സി ബാബു, ബെന്നി ഫിലിപ്പോസ്, ജോയ്‌സ് ബിജു, മിനി ബിന്നി. പൊതുദര്‍ശനം ജൂലൈ 4 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 മണി വരെ ഐപിസി എബനേസര്‍ ഫുള്‍ ഗോസ്പല്‍ അസംബ്ലി ഇര്‍വിംഗില്‍ (1927 Rosebud Dr, Irving, Tx 75060) വെച്ച് നടത്തപ്പെടുന്നതും തുടര്‍ന്ന് ജൂലൈ 5 ശനിയാഴ്ച രാവിലെ 9 മണിക്ക് ഐപിസി എബനേസര്‍ ഫുള്‍ ഗോസ്പല്‍ അസംബ്ലി ഇര്‍വിംഗില്‍ വെച്ച് നടത്തപ്പെടുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ഇര്‍വിംഗ് ഓക്ക് ഗ്രോവ് മെമ്മോറിയല്‍ ഗാര്‍ഡന്‍ സെമിത്തേരിയില്‍ (1413 E Irving Blvd, Irving, Tx 75060) സംസ്‌കരിക്കും.