പുരുഷോത്തമന്‍ പിള്ള
തൃശൂര്‍: ഇന്ത്യയിലും യു എസിലും ഇലക്ട്രിക്കല്‍ എന്‍ജിനിയറായി പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍ സ്വദേശി പുരുഷോത്തമന്‍ പിള്ള (83) നിര്യാതനായി. ഭാര്യ: അംബിക. മക്കള്‍: ബിന്ദു, രാജീവ് (ഉണ്ണി). മരുമക്കള്‍: സജീവ് നായര്‍, ടീന പിള്ള.
1980ല്‍ യു എസിലെത്തിയ പുരുഷോത്തമന്‍ പിള്ള ഡിഎംവി പ്രദേശത്ത് ഇന്ത്യന്‍ സമൂഹത്തിലെ പ്രധാനിയായിരുന്നു. ശിവവിഷ്ണു ക്ഷേത്രവുമായി ബന്ധപ്പെട്ട് അദ്ദേഹം പവര്‍ത്തിച്ചിരുന്നു. കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണിന്റെ പ്രസിനഡന്റായി 1989ല്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.