സാറ മാത്യു

സാറ മാത്യു

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡിസി സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ മുതിര്‍ന്ന അംഗം സാറാ മാത്യു മേരിലാന്റ് സില്‍വര്‍ സ്പ്രിംഗില്‍ നിര്യാതയായി. ഇന്ത്യയില്‍ നിന്നും നഴ്സിംഗിലും പബ്ലിക് ഹെല്‍ത്ത് അഡ്മിനിസ്ട്രേഷനിലും ബിരുദം നേടിയ സാറ മാത്യു ഉന്നത പഠനത്തിനായി കാനഡയിലേക്ക് പോവുകയും പിന്നീട് യു എസിലേക്ക് കുടിയേറുകയും ചെയ്തു. റിട്ടയര്‍മെന്റ് വരെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഇന്‍ കാന്‍സര്‍ റിസര്‍ച്ചിലാണ് ജോലി ചെയ്തത്. വേക്ക് പതിനാലാം തിയ്യതി ഞായറാഴ്ച പബ്ലിക്ക് വ്യൂയിംഗും സര്‍വീസും ഉച്ചക്ക് രണ്ടര മുതല്‍ അഞ്ചര വരെ മേരിലാന്റ് സില്‍വര്‍ സ്പ്രിംഗ് 2337 ഫെയര്‍ലാന്റ് റോഡ് സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചില്‍ നടക്കും. സംസ്‌കാര ശുശ്രൂഷകള്‍ പതിനഞ്ചാം തിയ്യതി തിങ്കളാഴ്ച രാവിലെ 10 മുതല്‍ 12 വരെ പൊതുദര്‍ശനം സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചിലും സംസ്‌ക്കാര ശുശ്രൂഷകള്‍ പന്ത്രണ്ടര മുതല്‍ ഒരു മണി വരെ മേരിലാന്റ് അഡല്‍ഫി 9500 റിഗ്‌സ് റോഡ് വാഷിംഗ്ടണ്‍ സെമിത്തേരിയിലും നടക്കും. ഭര്‍ത്താവ്: പരേതനായ ഡോ. മാത്യു.