സേവിയര്‍ സെബാസ്റ്റ്യന്‍ പുല്ലാങ്കളം നിര്യാതനായി

സേവിയര്‍ സെബാസ്റ്റ്യന്‍ പുല്ലാങ്കളം നിര്യാതനായി

കേരള കെമിക്കല്‍സ് ആന്‍ഡ് പ്രോട്ടീന്‍സ് ലിമിറ്റഡ് ( KCPL) മുന്‍ മാനേജിങ് ഡയറക്ടര്‍ സേവിയര്‍ സെബാസ്റ്റ്യന്‍ പുല്ലാങ്കളം (96) നിര്യാതനായി. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ( SAIL) മുന്‍ ജനറല്‍ മാനേജര്‍ ( മാര്‍ക്കറ്റിംഗ്) ആയ പരേതന്‍ എറണാകുളം ലിസി ഹോസ്പിറ്റല്‍, ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റല്‍(വൈക്കം) തുടങ്ങിയ സ്ഥാപനങ്ങളില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭൗതികശരീരം നാളെ (27 ജനുവരി) ചൊവ്വാഴ്ച 12 മണിക്ക് എറണാകുളം പാടിവട്ടത്ത് പുല്ലാങ്കളത്ത് (Ashirwad ) കൊണ്ടുവരും. 1.30 ന് വസതിയിലെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് വെണ്ണല സെന്റ് മാത്യൂസ് പള്ളിയില്‍ പൊതു ദര്‍ശനവും നാലുമണിക്ക് പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കും. ഭാര്യ തങ്കമ്മ വിതയത്തില്‍ കുടുംബാംഗമാണ്. പരേതന്‍ ചങ്ങനാശ്ശേരി എംഎല്‍എയും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാനും ആയിരുന്ന പരേതനായ പി ജെ സെബാസ്റ്റ്യന്‍ പുല്ലാങ്കളത്തിന്റെ പുത്രനാണ്.