തങ്കമ്മ ഏബ്രഹാം

തങ്കമ്മ ഏബ്രഹാം

ഹൂസ്റ്റണ്‍: തടിയൂര്‍ ളാഹേത്ത് കുടുംബാംഗം സ്‌കറിയാ ഏബ്രഹാമിന്റെ (തങ്കച്ചന്‍) ഭാര്യ തങ്കമ്മ ഏബ്രഹാം (77) ഹൂസ്റ്റണില്‍ നിര്യാതയായി. ഹരിപ്പാട് പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ലിസ ബ്ലാങ്കന്‍ഷിപ്പ്, ലിജോ എബ്രഹാം, ലിയോണ്‍ എബ്രഹാം. മരുമക്കള്‍: ജോഷ്വ ബ്ലാങ്കണ്‍ഷിപ്, നിഷ ഏബ്രഹാം. പൊതുദര്‍ശനവും ശ്രുശൂഷയും മാര്‍ച്ച് 29 വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഒന്‍പത് വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍. (5810, Almeda Genoa Rd, Houston, TX 77048) സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 30 ശനിയാഴ്ച രാവിലെ 9.30 മുതല്‍ 11.30 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍. ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (1310 N.Main St, Pearland, Tx. 77584) സംസ്‌കരിക്കും. - ജീമോന്‍ റാന്നി