തോമസ് വര്‍ഗ്ഗീസ്

തോമസ് വര്‍ഗ്ഗീസ്

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തോഡോക്‌സ് ഇടവകാംഗമായ ചെങ്ങന്നൂര്‍ പുത്തന്‍കാവ് മലയില്‍ മേലത്തതില്‍ എം തോമസ് വര്‍ഗീസ് (70) നിര്യാതനായി. ഫെബ്രുവരി 6 വ്യഴാഴ്ച്ച രാവിലെ 10 മണിക്ക് മൃതശരീരം ചെങ്ങന്നൂര്‍ പുത്തന്‍കാവ്മലയില്‍ മേലത്തതില്‍ ഭവനത്തില്‍ കൊണ്ടുവരുന്നതും രണ്ടും മൂന്നും ശുശ്രൂഷകള്‍ ഭവനത്തില്‍ പൂര്‍ത്തീകരിക്കുന്നതും തുടര്‍ന്ന് ഉച്ചക്ക് 2.30ന് ചെങ്ങന്നൂര്‍ പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തില്‍ കൊണ്ടുവരുന്നതും നാലാം ശുശ്രൂഷ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ പൂര്‍ത്തീകരിക്കുന്നതും തുടര്‍ന്ന് പുത്തന്‍കാവ് സെന്റ് ജോണ്‍സ് ചാപ്പലില്‍ തയ്യാറാക്കിയിട്ടുള്ള കുടുംബ കല്ലറയില്‍ സാസ്‌കരിക്കുന്നതുമായിരിക്കും. ഭാര്യ: ഏഴംകുളം പുല്ലാനിക്കാലായില്‍ അച്ചാമ്മ വര്‍ഗീസ്. മക്കള്‍: ആന്‍ വര്‍ഗീസ്, ടോം വര്‍ഗീസ്. മരുമകന്‍: ബ്ലെസ്സന്‍ വര്‍ഗീസ്.