ഡിജോ കാപ്പന്റെ മരണത്തില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചിച്ചു

ഡിജോ കാപ്പന്റെ മരണത്തില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചിച്ചു


ഡാളസ്: കേരളാ കോണ്‍ഗ്രസ്സ് (ബി)യുടെ മുന്‍ സംസ്ഥാന യൂത്ത് ഫ്രണ്ട് പ്രസിഡന്റും പൊതു പ്രവത്തകനുമായ ഡിജോ കാപ്പന്റെ നിര്യാണത്തില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട് എബി തോമസ് അനുശോചനം അറിയിച്ചു.

നിര്യാതനായ ഡിജോ കാപ്പനും അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട് എബി തോമസും കേരളാ കോണ്‍ഗ്രസ്സ്  സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മറ്റിയില്‍ ഏറെ കാലം പ്രവര്‍ത്തിച്ച രാഷ്ട്രീയ സുഹൃത്തുക്കളായിരുന്നു.

ഡിജോ കാപ്പന്റെ മരണത്തിലൂടെ നല്ലൊരു ചങ്ങാതിയെ നഷ്ടമായെന്നും പരേതന്റെ മരണത്തില്‍ വേദനപ്പെടുന്ന കുടുംബങ്ങള്‍ക്കും ബന്ധു മിത്രാദികള്‍ക്കും ഈശ്വരന്‍ ആശ്വാസം നല്‍കട്ടെ എന്ന് അനുശോചന സന്ദേശത്തില്‍ അറിയിച്ചു.