തമ്പി ആന്റണിയോടൊപ്പം ഒരു സായാഹ്നം

തമ്പി ആന്റണിയോടൊപ്പം ഒരു സായാഹ്നം


ഡാളസ്: ഹൃസ്വ സന്ദര്‍ശനത്തിനു ഡാളസിലെത്തിയ എഴുത്തുകാരനും സിനിമാ പ്രവര്‍ത്തകനുമായ തമ്പി ആന്റണിയോടൊപ്പം ഒരു സായാഹ്നം ചി ലവിടുവാനായി കേരള ലിറ്റററി സൊസൈറ്റി അവസരം ഒരുക്കുന്നു. സാഹിത്യരചനയിലും കലാ സാംസ്‌കാരിക- പുരോഗമന പ്രവര്‍ത്തനത്തില്‍ തമ്പി ആന്റണി ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു പോരുന്നു. ഇതിലെല്ലാം തന്നെ അദ്ദേഹം തന്റെ സാമൂഹ്യ പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്. മെയ് 27 ബുധന്‍ വൈകിട്ട് 6.30ന് ഡാളസിലെ റെഡ് ചില്ലി റെസ്റ്റാറന്റ് ഹാളിലാണ് പരിപാടി. 

സാഹിത്യം സിനിമ, ജീവിത വീക്ഷണങ്ങള്‍ തുടങ്ങിയവയെ കുറിച്ച് സംവദിക്കാം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ആക്ടിംഗ് സെക്രട്ടറി ഡോ. ദര്‍ശന മനയത്ത്, പ്രസിഡന്റ് അനശ്വരം മാമ്പിള്ളി എന്നിവരെ ബന്ധപ്പെടാവുന്നതാണ്.