ആത്മയുടെ ഓണം സെപ്റ്റംബര്‍ 13ന്

ആത്മയുടെ ഓണം സെപ്റ്റംബര്‍ 13ന്


അസോസിയേഷന്‍ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) വിപുലമായ രീതിയില്‍ ഓണം ആഘോഷിക്കുന്നു. ഓണം കേരളത്തനിമയോടെ ആണ് നടത്തപ്പെടുന്നത്.

സെപ്റ്റംബര്‍ പതിമൂന്നാം തിയ്യതി ശനിയാഴ്ച ടാമ്പാ ഹിന്ദു ടെംപിളില്‍ വച്ചാണ് ഓണാഘോഷങ്ങള്‍ നടത്തപ്പെടുന്നത്.  

ഓണ സദ്യയോടെ ആരംഭിക്കുന്ന ആഘോഷങ്ങളില്‍  കുട്ടികളുടേതുള്‍പ്പടെ ഇരുപതില്‍പരം

പരിപാടികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓണ സദ്യക്ക് ശേഷം ചെണ്ടമേളത്തോടുകൂടെ

മാവേലിയുടെ എഴുന്നള്ളത്തും ഉണ്ടായിരിക്കുന്നതാണ്.  

കള്‍ച്ചറല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആത്മയുടെ യൂത്ത് ഫോറം കുട്ടികളെ പരമാവധി പങ്കെടുപ്പിച്ചുകൊണ്ടാണ് ഓണപരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ പുതിയ തലമുറയ്ക്ക് നമ്മുടെ ആഘോഷങ്ങള്‍ അടുത്തുകാണുവാനും പങ്കെടുക്കുവാനുമുള്ള  അവസരം ലഭിക്കുന്നു.