തോമസ് നാമധാരികളുടെ സംഗമവും പുന്നത്തറ സംഗമവും അനുഗൃഹീതമാക്കി ബെന്‍സന്‍വില്‍ ഇടവക

തോമസ് നാമധാരികളുടെ സംഗമവും പുന്നത്തറ സംഗമവും അനുഗൃഹീതമാക്കി ബെന്‍സന്‍വില്‍ ഇടവക


ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തില്‍ നടത്തപ്പെട്ട

തോമസ് നാമധാരികളുടെ സംഗമവും

പുന്നത്തുറ സംഗമവും നവ്യാനുഭവം ഉളവാക്കി. ഭാരതത്തിന്റെ അപ്പസ്തോലനായ വി. തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് ചിക്കാഗോയിലെ

പുന്നത്തുറ നിവാസികളുടെ നേതൃത്വത്തില്‍ സംഗമം നടന്നു. ഇടവകസമൂഹത്തിലെ തോമസ് നാമധാരികള്‍ ഏവരെയും പ്രത്യേകം ആദരിക്കുകയും പുന്നത്തുറ നിവാസികളുടെ പ്രത്യേകം കൂട്ടായ്മ നടത്തപ്പെടുകയും ചെയ്തു. കൂട്ടായ്മയ്ക്ക് ജസ്റ്റിന്‍ തെങ്ങനാട്ട്, ജോസ്മോന്‍ കടവില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇത്തരം സംഗമങ്ങള്‍ മാതൃ ഇടവകയോടുള്ള സ്നേഹവും പ്രതിബദ്ധതയും കൂട്ടായ്മയോടെ പ്രകടിപ്പിക്കാനുള്ള അവസരങ്ങളായി കണ്ടറിഞ്ഞ പുന്നത്തുറ ഇടവകാംഗങ്ങളെ വികാരി ഫാ. തോമസ് മുളവനാല്‍ അഭിനന്ദിച്ചു. 

വരും വര്‍ഷങ്ങളിലും ഈ സംഗമം ആചരിക്കാന്‍ അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍ പുന്നത്തുറക്കാര്‍ക്ക് പ്രോത്സാഹനമേകി.

സംഗമത്തോടും തിരുനാളിനോടും അനുബന്ധിച്ച് എല്ലാവര്‍ക്കും ഊട്ടുനേര്‍ച്ചയും ക്രമീകരിച്ചു. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൈക്കാരന്‍മാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പളളില്‍, കിഷോര്‍ കണ്ണാല, ജെന്‍സന്‍ ഐക്കരപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.