ഷിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ 'നാലു മണിക്കാറ്റ്' സംഗമം സംഘടിപ്പിച്ചു. വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തില്‍ ബാര്‍ബ്ക്യുയും വിവിധ മത്സരങ്ങളും കരിമരുന്നു കലാപ്രകടനങ്ങളും നടത്തി.
കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ കൂട്ടായ്മയില്‍ പങ്കെടുത്തു. തോമസ് നെടുവാമ്പുഴ, ജെറി താന്നിക്കുഴുപ്പില്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. വലിയ ഉത്സവ കൂട്ടായ്മയുടെ സ്‌നേഹനുഭവം ഇതില്‍ പങ്കെടുത്ത ഏവരും പങ്കുവെച്ചു.