പുല്‍വാമ ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

പുല്‍വാമ ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി


ന്യൂഡല്‍ഹി: 2019ലെ പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കള്‍ വാങ്ങിയത് ഇ - കൊമേഴ്സ് പ്ലാറ്റ്ഫോം വഴിയാണെന്ന് കണ്ടെത്തല്‍. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസഹായത്തെപ്പറ്റി അന്വേഷിക്കുകയും കള്ളപ്പണം വെളുപ്പിക്കല്‍ നിരീക്ഷിക്കുകയും ചെയ്യുന്ന ദി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സാണ് (എഫ്എടിഎഫ്) ഇക്കാര്യം പുറത്തുവിട്ടത്.

ഭീകരസംഘടനകള്‍ സ്‌ഫോടനങ്ങള്‍ നടത്താനായി ഓണ്‍ലൈന്‍ പേയ്മെന്റ് സര്‍വീസുകളെയും കൊമേഴ്സ് പ്ലാറ്റ്ഫോമുകളെയും വ്യാപകമായി ഉയോഗപ്പെടുത്തുന്നുണ്ടെന്ന വിവരങ്ങളും എഫ്എടിഎഫ് പങ്കുവയ്ക്കുന്നു.

പുല്‍വാമ ആക്രമണത്തില്‍ ഉപയോഗിച്ച സ്ഫോടക വസ്തുവിലെ പ്രധാന അസംസ്‌കൃത വസ്തു അലൂമിനിയം പൗഡറാണ്. ഓണ്‍ലൈന്‍ വഴിയാണ് ഇത് എത്തിച്ചതെന്നൊണ് എഫ്എടിഎഫിന്റെ കണ്ടെത്തല്‍.